വിജയ് മല്യക്കെതിരേ കള്ളപ്പണക്കേസ്
BY Sumeera SMR7 March 2016 7:56 PM GMT
Sumeera SMR7 March 2016 7:56 PM GMT
മുംബൈ: ഐഡിബിഐ ബാങ്കില്‍ 900 കോടിയിലധികം വായ്പാ കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട് മദ്യരാജാവും കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഡയറക്ടറുമായിരുന്ന വിജയ് മല്യക്കെതിരേ കള്ളപ്പണ നിരോധന നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് വകുപ്പ് കേസെടുത്തു. കഴിഞ്ഞവര്‍ഷം ഇതേ കേസില്‍ സിബിഐ പ്രഥമവിവര റിപോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരുന്നു. മല്യക്കു പുറമെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ രഘുനാഥന്, ഐഡിബിഐ ഉദ്യോഗസ്ഥന് എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്. അതിനിടെ, ലോകത്തിലെ ഏറ്റവും വലിയ മദ്യ വ്യവസായ കമ്പനിയായ ഡിയാജിയോവുമായുണ്ടായ ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ തീര്‍പ്പായ 515 കോടി രൂപ വിജയ് മല്യക്ക് നല്‍കുന്നത് കടം തിരിച്ചുപിടിക്കല്‍ കോടതി തടഞ്ഞു. എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ബംഗളൂരുവിലുള്ള കോടതിയെ സമീപിച്ചിരുന്നത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT