വിജയ്മല്യ താമസിക്കുന്നത് നൂറുകോടിയുടെ ആഡംബരവസതിയില്‍
BY ajay G.A.G25 April 2016 10:19 AM GMT
X
ajay G.A.G25 April 2016 10:19 AM GMT
ലണ്ടന്‍: കോടികളുടെ കടബാധ്യതയുമായി നാടുവിട്ട മദ്യരാജാവ് വിജയ്മല്യ ലണ്ടനില്‍ കോടികള്‍ വിലയുള്ള ആഡംബര വസതിയിലാണ് താമസിക്കുന്നതെന്ന്സണ്ഡേ ടൈംസ് പത്രം റിപോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലെവിസ് ഹാമില്‍ട്ടന്റെ പിതാവില്‍ നിന്നും ഒരു ബഹുരാഷ്ട്ര കമ്പനി വാങ്ങിയ നൂറുകോടി രൂപ വിലമതിക്കുന്ന ലേഡിവാക് എന്ന കൊട്ടാരത്തിലാണ് മല്യ താമസിക്കുന്നത്.
ഇവിടത്തെ തന്റെ മേല്‍വിലാസം ഇന്ത്യന്‍ അധികൃതരെ അറിയിച്ചതായാണ് മല്യ പറയുന്നത്.
മല്യയുടെ പാസ്പോര്‍ട്ട് ഇന്നലെ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. വിദേശ കാര്യ മന്ത്രാലയം അയച്ച കത്തിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. പാസ്പോര്‍ട്ട് റദ്ദാക്കിയ തീരുമാനം മല്യയുടെ ബ്രിട്ടനിലെ വാസത്തിന് ഭീഷണിയായിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ ബാങ്കുകള്‍ക്കായി മല്യ തിരിച്ചടയ്ക്കാനുള്ളത്്് 9,000 കോടി രൂപയാണ്. ഇത്തരത്തിലുള്ള കമ്പനികളെ ഉപയോഗി്ച്ച്്് സ്വത്തുവകകള്‍ വാങ്ങുന്നതില്‍ ബ്രിട്ടന് കര്‍ശന നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. യഥാര്‍ഥ ഉടമയ്ക്ക്്്് നികുതി സംബന്ധമായ നടപടികളില്‍ നിന്ന്്് ഒളിച്ചു കഴിയാന്‍ ഇത്തരം വസ്തുവകകള്‍ സഹായിക്കുന്നു എന്നതാണ് കാരണം.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT