Second edit

വിജയിക്കുമോ?

ജനസംഖ്യയില്‍ ഇടപെടുന്നതിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്ന രാജ്യങ്ങളില്‍ ജപ്പാനും ചൈനയുമുണ്ട്. ജപ്പാനില്‍ പ്രായംകൂടിയവരുടെ എണ്ണം കൂടിവരുകയും ഉല്‍പാദനക്ഷമതയുള്ള പ്രായത്തിലുള്ളവരുടെ എണ്ണം കുറയുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവമുണ്ടായ ആദ്യഘട്ടത്തില്‍ ചൈനക്കാര്‍ മാതൃത്വം ദേശസ്‌നേഹത്തിന്റെ ഭാഗമായിട്ടാണ് കണക്കാക്കിയിരുന്നത്. അരഡസന്‍ കുഞ്ഞുങ്ങളെങ്കിലും വേണമെന്ന് മാവോ സെ തുങ് പറഞ്ഞിരുന്നു. പിന്നെ കണ്ടത് കര്‍ക്കശമായ ഒറ്റക്കുട്ടി നിയമം നടപ്പാക്കുന്നതാണ്. ഒന്നിലധികം കുഞ്ഞുങ്ങളുണ്ടായാല്‍ വലിയ ബുദ്ധിമുട്ടായി. രണ്ടാമത്തെ കുഞ്ഞിന് ഒരു സര്‍ക്കാര്‍ ആനുകൂല്യവും ലഭിക്കില്ലെന്നു വന്നു.അതിന്റെ പ്രത്യാഘാതങ്ങളാണ് പിന്നെ ചൈനയില്‍ കണ്ടത്.

2040 ആവുന്നതോടെ ലോകത്തില്‍ ഏറ്റവും പ്രായം കൂടിയവരുള്ള രാജ്യമായി ചൈന മാറും. ഇപ്പോള്‍ തന്നെ 60 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ കൂടുതലുള്ളത് അവിടെയാണ്. അവരില്‍ പലരും നിരാശ്രയരും. ഒറ്റക്കുട്ടി നയം മാറ്റാന്‍ ഭരണകൂടം തയ്യാറായതിന്റെ പശ്ചാത്തലമിതാണ്.എന്നാല്‍, പുതിയ നയം ജനസംഖ്യാപ്രശ്‌നം പരിഹരിക്കുന്നതിന് എത്രമാത്രം സഹായകമാവും എന്ന കാര്യത്തില്‍ വിദഗ്ധന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. ഷാങ്ഹായ് നഗരത്തില്‍ 2009 തൊട്ട് പരീക്ഷണാര്‍ഥം പുതിയ നയം നടപ്പാക്കിയതുകൊണ്ട് വലിയ ഗുണമുണ്ടായില്ല എന്നാണു വിലയിരുത്തല്‍.
Next Story

RELATED STORIES

Share it