വിജയം ഭക്ഷിക്കേണ്ട ജനങ്ങള്‍ പരാജയം ഭക്ഷിക്കാന്‍ ഇടവരരുത്: വിഎസ്

തിരുവനന്തപുരം: വിജയം ഭക്ഷിക്കേണ്ട ജനങ്ങള്‍ പരാജയം ഭക്ഷിക്കാന്‍ ഇടവരരുതെന്ന് വി എസ് അച്യുതാനന്ദന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വിഎസിന്റെ പ്രതികരണം. വിഎസ് ട്വിറ്ററില്‍ കുറിച്ച വരികളുടെ പൂര്‍ണരൂപം ഇങ്ങനെ:
വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങള്‍. അവരെ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തരുത്. നമ്മള്‍ ജാഗരൂകരായിരിക്കണം. പിണറായി വിജയന്‍ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കാനിരിക്കെ വിഎസിന്റെ ട്വിറ്ററിലെ പ്രതികരണത്തെ ചൊല്ലിയുള്ള ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി.
Next Story

RELATED STORIES

Share it