kannur local

വിജയം ഉറപ്പിച്ച മണ്ഡലത്തിലും പാച്ചേനിക്കു തോല്‍വി

കണ്ണൂര്‍: ശക്തര്‍ക്കെതിരേ മല്‍സരിച്ച് ശക്തമായ പോരാട്ടം കാഴ്ചവച്ച് അടിയറവ് വയ്ക്കുന്ന നേതാവ്.തോല്‍ക്കുന്ന സീറ്റുകല്‍ നല്‍കി കോണ്‍ഗ്രസിന്റെ ചാവേര്‍ എന്ന വിളിപ്പേര് നേടിയ കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനിക്ക്, പക്ഷേ ഇക്കുറിയും തലവര മാറിയില്ല. സുരക്ഷിത മണ്ഡലം തേടി ഗ്രൂപ്പ് തന്നെ മാറിയിട്ടും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കണ്ണൂരില്‍ പരാജയപ്പെട്ട സതീശന് ഇക്കുറിയും ശനിദശ മാറിയില്ല.
കാലങ്ങളോളം വലതിനൊപ്പം നിന്ന കണ്ണൂരില്‍ അബ്ദുല്ലക്കുട്ടിയെ മാറ്റി സതീശന്‍ പാച്ചേനിയെ അവസാനനിമിഷമാണ് ഇറക്കിയത്. തോല്‍ക്കുന്ന സീറ്റായതിനാല്‍ തങ്ങള്‍ക്കു വേണ്ടെന്നു പറഞ്ഞ് സിപിഎമ്മിനോട് ഏറ്റെടുക്കാന്‍ പറഞ്ഞ കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിയെ പോലും ഞെട്ടിച്ചതാണ് കണ്ണൂരിലെ ജനവിധി. നാളിതുവരെ കോണ്‍ഗ്രസിനു വേണ്ടി പണിയെടുക്കുകയും തളിപ്പറമ്പ്, മലമ്പുഴ, പാലക്കാട് തുടങ്ങിയ ചെങ്കോട്ടയില്‍ പോയി നേരിയ വോട്ടിന് അടിയറവ് പറയുകയും ചെയ്ത സതീശന് ഉറച്ച സീറ്റ് നല്‍കണമെന്നതാണ് കണ്ണൂര്‍ തിരഞ്ഞെടുക്കാന്‍ കാരണം.
എന്നാല്‍, സീറ്റിനു വേണ്ടി എ ഗ്രൂപ്പ് വിട്ട് സുധാകരന്റെ ഐ ഗ്രൂപ്പിലെത്തിയതോടെ പാച്ചേനിയോട് പാര്‍ട്ടിക്കുള്ളിലും നീരസമുയര്‍ന്നിരുന്നു. മാത്രമല്ല, കോര്‍പറേഷനില്‍ പി കെ രാഗേഷിന് അനുകൂലമായും ലീഗിന് എതിരായും പ്രവര്‍ത്തിച്ചെന്നു പറഞ്ഞ് തുടക്കത്തില്‍ തന്നെ ചില ലീഗ് കേന്ദ്രങ്ങളിലെങ്കിലും പ്രതിഷേധമുയരുകയും ചെയ്തിരുന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ കടന്നപ്പള്ളിയായിരുന്നു മുന്നില്‍.
Next Story

RELATED STORIES

Share it