വിചാരണ ജയിലിലേക്ക് മാറ്റണം; മഅ്ദനിയുടെ ആവശ്യം കോടതി തള്ളി

ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസിലെ വിചാരണ ജയിലിലേക്ക് മാറ്റണമെന്ന മഅ്ദനിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. മഅ്ദനി ഇപ്പോള്‍ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാല്‍ നിലവിലെ കോടതി പ്രത്യേക കോടതിയാക്കി വിജ്ഞാപനം പൂര്‍ത്തിയാക്കിയതായി കര്‍ണ്ണാടക സര്‍ക്കര്‍ കോടതിയെ അറിയിക്കുകയായിരുന്നു. വിചാരണ വേഗത്തിലാക്കാന്‍ കോടതി കര്‍ണ്ണാടകയ്ക്ക് നിര്‍ദ്ദേശം നല്‍കി. വിചാരണ  നീളുന്നുതായി മഅ്ദനി കോടതിയെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it