Flash News

വികാരഭരിതനായി ഡിജിപി, ബെഹ്‌റയല്ല സെന്‍കുമാര്‍, നിയമനടപടിയെക്കുറിച്ച് സൂചന

തിരുവന്തപുരം : ഡിജിപി സ്ഥാനത്തുനിന്നു തന്നെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിയമിച്ചതിനെതിരെ വികാരഭരിതനായി ടി പി സെന്‍കുമാര്‍ മാധ്യമങ്ങള്‍ക്കു മുന്‍പിലെത്തി. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും കേരളാപോലിസ് ആക്ടിനും സുപ്രീംകോടതി വിധിയ്ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടിയ സെന്‍കുമാര്‍ നിയമനടപടിയെക്കുറിച്ചും സൂചിപ്പിച്ചു.

വാശിപിടിച്ച് ഡിജിപിയായി തുടരാനില്ലെന്ന് പറഞ്ഞുവെങ്കിലും സെന്‍കുമാര്‍ നിയമനടപടിയുമായി മുന്നോട്ട്ു പോയേക്കുമെന്ന് സൂചനയുണ്ട്. പുതിയ ചുമതല ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് സെന്‍കുമാര്‍ മറുപടി നല്‍കിയതുമില്ല.
പോലീസ് ആസ്ഥാനത്ത് നടന്ന യാത്രചോദിക്കലിനു ശേഷം മടങ്ങവേ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയവേയാണ് സെന്‍കുമാര്‍ വികാരഭരിതനായത് .

[related]മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ആദ്യം തനിക്ക് ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ച സെന്‍കുമാര്‍ പിന്നീട് നിറകണ്ണുകളോടെ മനസുതുറക്കുകയായിരുന്നു. ലോക്‌നാഥ് ബെഹ്‌റയല്ല സെന്‍കുമാര്‍. ബെഹ്‌റയെ വേണ്ടവര്‍ക്ക് അതാവാം. ബെഹ്‌റയെ ആവശ്യമുള്ള സര്‍ക്കാരിന് തന്നെ ആവശ്യമില്ല. എന്നാല്‍ മാറ്റം മാന്യമായ രീതിയില്‍ വേണമായിരുന്നു,നേരിട്ട് പറയാമായിരുന്നു.
ജോലിമാത്രം ശ്രദ്ധിക്കുന്ന, പ്രിന്‍സിപ്പ്ള്‍ ഉള്ള ആളാണ് താന്‍. തനിക്ക് ക്ലബ് അംഗത്വമോ പഞ്ചനക്ഷത്ര ജീവിതമോ ഇല്ല.
തന്റെ ജോലി നന്നായി തന്നെയാണ്  ചെയ്തത്. നിരവധി പേര്‍ക്ക് സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സ്മരിച്ചു.
Next Story

RELATED STORIES

Share it