Flash News

വികസ്വര രാഷ്ട്രങ്ങള്‍ ഇനിയില്ല

വികസ്വര രാഷ്ട്രങ്ങള്‍ ഇനിയില്ല
X
[caption id="attachment_89488" align="alignnone" width="600"]world-bank വാഷിങ്ടണിലെ വേള്‍ഡ് ബാങ്ക് ആസ്ഥാനം[/caption]

[related] ഇനി വികസ്വര രാജ്യങ്ങള്‍ ഉണ്ടാവില്ല. ലോകബാങ്ക് വികസ്വര രാഷ്ട്രങ്ങള്‍ എന്ന പ്രയോഗം നിരോധിച്ചു. വേള്‍ഡ് ബാങ്കിന്റെ പ്രധാന പ്രസിദ്ധീകരണമായ വേള്‍ഡ് ഡവലപ്‌മെന്റ് ഇന്റികേറ്റേര്‍സിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവിടെ ഇനി വികസ്വര രാജ്യങ്ങളും വികസിത രാജ്യങ്ങളുമില്ല. (വളരെ താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളെയാണ് വേള്‍ഡ് ബാങ്ക് നേരത്തെ വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളാണ് വികസിത രാജ്യങ്ങളായി പരിഗണിച്ചിരുന്നത്.)

വികസ്വര രാജ്യങ്ങളും വികസിത രാജ്യങ്ങളും തമ്മില്‍ വലിയ വരുമാന വിടവില്ലെന്നാണ് വേള്‍ഡ് ബാങ്ക് വ്യക്തമാക്കുന്നത്. പകരം, ദരിദ്ര രാജ്യങ്ങളും സമ്പന്ന രാജ്യങ്ങളിലും  തുല്യമായ വിതരണമാണ് നടക്കുന്നത്. 2014ല്‍ ബ്രസീല്‍ പോലെയുള്ള രാജ്യങ്ങളുടെ വികസിത പരിണാമം ക്രായേഷ്യ പോലുള്ള രാജ്യങ്ങളേതില്‍ നിന്ന് വളരെയൊന്നും വ്യത്യാസമില്ല.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മലാവി പോലുള്ള ലോകത്തെ ദരിദ്ര രാജ്യങ്ങളില്‍ നിന്നും വളരെയൊന്നും വ്യത്യസ്ത മല്ല വികസിത രാജ്യമായ ബ്രസീലിന്റേത്.
മലാവിയുടെ മൊത്തം ദേശീയ പ്രതിശീര്‍ഷ വരുമാനം 250 അമേരിക്കന്‍ ഡോളറാണ്. മറുവശത്ത് 40 ഇരട്ടി സമ്പന്ന രാജ്യമായ മെക്‌സിക്കോയുടെ മൊത്തം ദേശീയ പ്രതിശീര്‍ഷ വരുമാനം 9860 ഡോളര്‍മാത്രമാണെന്നാണ് വേള്‍ഡ് ബാങ്ക് നല്‍കുന്ന കണക്ക്.

Next Story

RELATED STORIES

Share it