Kollam Local

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ആകുമെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍

ചവറ: ത്രിതലപഞ്ചായത്ത് അധ്യക്ഷന്മാരുടെ സ്ഥാനാരോഹണം കഴിഞ്ഞതോടെ വരും ദിനങ്ങളില്‍ ഗ്രാമപ്പഞ്ചായത്ത് തലങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
മുന്‍പഞ്ചായത്ത് ഭരണസമിതി നടത്തി വന്ന വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണോ അതോ പുതുതായി അധികാരത്തിലെത്തിയവര്‍ വിഭാവനം ചെയ്യുന്ന പുതിയ വികസനപ്രവര്‍ത്തനങ്ങളാണോ നടപ്പാക്കുകയെന്ന കാര്യത്തിലാണ് സംശയം. മുന്‍ഭരണ സമിതിക്ക് നേതൃത്വം നല്‍കിയ മുന്നണിയാണ് വീണ്ടും അധികാരത്തിലെത്തിയതെങ്കില്‍ നടന്നുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ തന്നെയാവും തുടരുക.
മറിച്ചാണെങ്കില്‍ അധികാരത്തിലെത്തിയവരുടെ താല്‍പ്പര്യ പ്രകാരമാണ് വികസന പ്രവര്‍ത്തനങ്ങളെങ്കില്‍ ഭരണസമിതിയുടെ താല്‍പ്പര്യവും വികസന പ്രവര്‍ത്തനങ്ങളില്‍ സ്വാധീനിക്കും. ഇത് ജിവനക്കാരുടെ അമിതഭാരം വര്‍ധിക്കാന്‍ കാരണമാവും.
മുന്‍ ഭരണസമിതി ആവിഷ്‌ക്കരിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള ജോലികളുടെ ലേബര്‍ ബജറ്റുള്‍പ്പടെ ബന്ധപ്പെട്ട വകുപ്പുകള്‍ അംഗീകരിച്ച ശേഷമാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
അതിന്റെ കാലാവധി 2016 മാര്‍ച്ച് 31വരെയാണ്. ഈ ഭരണാനുമതിക്ക് മാറ്റം വരുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഓഡിറ്റ് ഉള്‍പ്പടെയുള്ള പരിശോധനകളില്‍ ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഈ സാഹചര്യം കൂടുതലുമുണ്ടാവാന്‍ സാധ്യത ഇതുസംബന്ധിച്ച കാര്യമായ പരിജ്ഞാനമില്ലാത്തവര്‍ നേതൃപദവിയിലെത്തുന്ന ഭരണസമിതിയുള്ള പഞ്ചായത്തുകളിലാണ്.
ഇതിനെതിര് നില്‍ക്കുന്ന ജീവനക്കാര്‍ ഭരണസമിതിയുടെ കണ്ണിലെ കരടാവുമെന്ന ഭീതിയിലാണ് ജീവനക്കാര്‍.
Next Story

RELATED STORIES

Share it