Second edit

വികസന പദ്ധതികള്‍

വേണ്ടത്ര നികുതിവരുമാനമില്ലാത്തതുകൊണ്ടാണ് പല ദരിദ്ര നാടുകളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നത്. ഉള്ള ദേശീയ വിഭവങ്ങള്‍ കട്ടുതിന്നുന്ന ഭരണവര്‍ഗവും സാധാരണക്കാരെ അവഗണിക്കുന്നു. സമ്പന്നരാഷ്ട്രങ്ങള്‍ പല കാര്യത്തിലും ദരിദ്ര നാടുകള്‍ക്ക് സഹായം നല്‍കുമെങ്കിലും അതിന്റെ പിന്നില്‍ അവരുടേതായ താല്‍പര്യങ്ങള്‍ കാണും. ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ആരോഗ്യരംഗത്ത് വലിയ സഹായമായിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മലമ്പനി നിയന്ത്രിക്കുന്നതില്‍ മൈക്രോസോഫ്റ്റ് ഉടമ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷനും ജിദ്ദയിലെ ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കും (ഐഡിബി) ഈ രംഗത്ത് സഹകരിക്കാനുള്ള ഒരു കരാറില്‍ ഈയിടെ ഒപ്പുവച്ചു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ബാങ്ക് 32,500 കോടിയോളം രൂപ ദരിദ്ര നാടുകള്‍ക്ക് വായ്പയായി നല്‍കും. ആരോഗ്യം, കൃഷി, പൊതുശുചിത്വം, ഗതാഗതം എന്നീ മേഖലകള്‍ മെച്ചപ്പെടുത്തുന്നതിനാണിത്.
അബൂദബിയിലെ ഭരണാധികാരിയായ ശെയ്ഖ് ഖലീഫ പാകിസ്താനില്‍ വ്യാപകമായ രോഗപ്രതിരോധ കുത്തിവയ്പ് നടത്തുന്നതിന്റെ ചെലവു വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ നേട്ടങ്ങളും കണ്ടുതുടങ്ങി. 2014ല്‍ പാകിസ്താനില്‍ 267 പോളിയോ കേസുകള്‍ റിപോര്‍ട്ട് ചെയ്തത് ഈ വര്‍ഷം 113 ആയി കുറഞ്ഞു. പ്രതിരോധ കുത്തിവയ്പ് ഒരു സാമ്രാജ്യത്വ ഗൂഢാലോചനയാണെന്നും അതുകൊണ്ട് കാര്യമില്ലെന്നും കരുതുന്നവര്‍ ഏറെയുള്ള നാടാണ് പാകിസ്താന്‍. പൊതുവില്‍ വ്യവസ്ഥാപിതമായ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിം ധനാഢ്യര്‍ മുന്നോട്ടുവരുന്നതിന്റെ സൂചനകള്‍ ധാരാളമുണ്ട്.
Next Story

RELATED STORIES

Share it