വിഐപി ഡ്യൂട്ടി ബഹിഷ്‌കരിക്കും കെജിഎംഒഎ

തിരുവനന്തപുരം: സര്‍ക്കാര്‍ പൊതുഭരണ വിഭാഗത്തിന്റെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടായിരിക്കെ അതെല്ലാം അവഗണിച്ച് വിഐപി ഡ്യൂട്ടിക്ക് ഡോക്ടര്‍മാരെ നിയോഗിച്ചാല്‍ അത് ബഹിഷ്‌കരിക്കുമെന്ന് കെജിഎംഒഎ സര്‍ക്കാരിനെ അറിയിച്ചു.
വിവിധ ജില്ലകളില്‍ വിഐപി പരിരക്ഷ നല്‍കേണ്ട വ്യക്തികളുടെ കൂടെ രാത്രിയടക്കം മണിക്കൂറുകളോളം നീണ്ട സന്ദര്‍ശന വേളകളില്‍ മതിയായ മരുന്നോ മറ്റു സൗകര്യങ്ങളോ ഉള്ള ആംബുലന്‍സോ കുടിവെള്ളമോ ഭക്ഷണമോ താമസമോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളോ പോലും നല്‍കാതെ വിഐപി ഡ്യൂട്ടി ഒരു പീഡനമാക്കി മാറ്റിയിരിക്കുകയാണ്. സന്ദര്‍ശനം മുന്‍കൂട്ടി അറിയിക്കാതെ ആശുപത്രി ഡ്യൂട്ടിയില്‍ നിന്നു ഡോക്ടര്‍ വിഐപി ഡ്യൂട്ടിക്ക് പെട്ടെന്ന് പോവേണ്ടിവരുമ്പോള്‍ ആശുപത്രിയിലെ പാവപ്പെട്ടവന്റെ ചികില്‍സ മുടങ്ങുന്നതു പരിഗണിക്കപ്പെടാറില്ല. ജിഎഡി (പൊളിറ്റിക്കല്‍) വിഭാഗത്തിന്റെ നിയമാനുസൃതമായ വിഐപി ഡ്യൂട്ടി ഉത്തരവുകള്‍ മാത്രമേ സംഘടനയിലെ അംഗങ്ങള്‍ അനുസരിക്കൂ എന്ന് ഭാരവാഹികളായ ഡോ. വി മധു, ഡോ. എ കെ റഊഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it