Kerala Assembly Election

വിഎസ് മലമ്പുഴയില്‍; പിണറായി ധര്‍മടത്ത്

വിഎസ് മലമ്പുഴയില്‍; പിണറായി ധര്‍മടത്ത്
X
VS-and-Pinarayi

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കാന്‍ പിണറായിക്കൊപ്പം വിഎസും. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍നിന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ധര്‍മടത്തുനിന്നും ജനവിധി തേടും. വിഎസും പിണറായിയും മല്‍സരിക്കണമെന്ന പിബി നിര്‍ദേശം ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ചു.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പിബി തീരുമാനം റിപോര്‍ട്ട് ചെയ്തത്. നേരത്തേ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച സ്ഥാനാര്‍ഥിപ്പട്ടികയില്‍ വി എസ് അച്യുതാനന്ദന്റെ പേരുണ്ടായിരുന്നില്ല. മലമ്പുഴയിലേക്ക് സിഐടിയു നേതാവ് പ്രഭാകരനെയാണ് പാലക്കാട് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, വിഎസും പിണറായിയും മല്‍സരിക്കണമെന്ന പിബി നിര്‍ദേശം അംഗീകരിച്ചാണ് സെക്രട്ടേറിയറ്റ് തീരുമാനം. മലമ്പുഴ മണ്ഡലത്തിലെ വിഎസിന്റെ ചുമതലക്കാരനായിരുന്നു എ പ്രഭാകരന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ആദ്യ പട്ടികയില്‍ പ്രഭാകരന്റെ പേരാണ് മലമ്പുഴയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നാടകീയതയ്‌ക്കൊടുവില്‍ വിഎസ് സ്ഥാനാര്‍ഥിയാവുകയായിരുന്നു.
പാര്‍ട്ടി സെക്രട്ടേറിയറ്റില്‍നിന്ന് പിണറായി ഉള്‍പ്പെടെ ആറുപേര്‍ മല്‍സരിച്ചാല്‍ മതിയെന്നും യോഗം തീരുമാനിച്ചു. ഇന്നുചേരുന്ന സംസ്ഥാന കമ്മിറ്റി സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കും. നിലവില്‍ ധര്‍മടം പ്രതിനിധീകരിക്കുന്നത് കെ കെ നാരായണനാണ്. മലമ്പുഴയില്‍ തന്നെ മല്‍സരിക്കണമോയെന്ന കാര്യത്തില്‍ വിഎസിന്റെ നിലപാടുകൂടി അറിഞ്ഞ ശേഷമാവും അന്തിമ തീരുമാനമെടുക്കുക. യാത്രാസൗകര്യവും പാലക്കാട്ടെ കൂടിയ ചൂടും കണക്കിലെടുത്ത് വിഎസ് തെക്കന്‍ കേരളത്തില്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മറ്റേതെങ്കിലും മണ്ഡലത്തില്‍ വിഎസ് മല്‍സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ ഇതില്‍ മാറ്റം വരുത്തും.
എ കെ ബാലന്‍ മല്‍സരിക്കുന്ന തരൂരിലേക്കും ജനതാദള്‍ എസിന് നല്‍കാന്‍ ആലോചിക്കുന്ന ചിറ്റൂര്‍ സീറ്റിലേക്കും മാത്രമാണ് പാലക്കാട് ജില്ലാ ഘടകം ആരുടെ പേരും നിര്‍ദേശിക്കാതിരുന്നത്. എന്നാല്‍, വിഎസും പിണറായിയും മല്‍സരിക്കണമെന്ന പിബി നിര്‍ദേശം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ചു. ഈ നിര്‍ദേശം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

[related]
Next Story

RELATED STORIES

Share it