വിഎസ് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായേക്കും; തീരുമാനം ഇന്ന്

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ കാബിനറ്റ് റാങ്കോടുകൂടിയ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായേക്കും. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമതീരുമാനമുണ്ടാവും.
വിഎസിനെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ പോളിറ്റ്ബ്യൂറോയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും ധാരണയായിരുന്നു. എന്നാല്‍, പാര്‍ട്ടി സ്ഥാനമില്ലാതെ കാബിനറ്റ് പദവി ഏറ്റെടുക്കാന്‍ വിഎസ് കൂട്ടാക്കിയിരുന്നില്ല. കഴിഞ്ഞദിവസം പിബി അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഈ പദവി സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന് വിഎസ് വ്യക്തമാക്കുകയായിരുന്നു.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ വിഎസുമായി സംസാരിക്കുകയുണ്ടായി. മന്ത്രിസഭ തീരുമാനിക്കുന്ന പദവി സ്വീകരിക്കാന്‍ സമ്മതമാണെന്ന് വിഎസ് സമ്മതിച്ചതായാണു സൂചന.
Next Story

RELATED STORIES

Share it