വിഎസ് പേരാമ്പ്രയില്‍; വിഭാഗീയത മറനീക്കി പുറത്ത്
BY Sumeera SMR7 March 2016 4:43 AM GMT
Sumeera SMR7 March 2016 4:43 AM GMT
പേരാമ്പ്ര: പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന് പേരാമ്പ്രയില്‍ പ്രസംഗിക്കുന്നതിന്റെ ഭാഗമായി സിപിഎമ്മിലെ വിഭാഗീയതയും രൂക്ഷമാവുന്നു.
വി എസ് വിഭാഗത്തിന് ശക്തമായ വേരോട്ടമുള്ള മലയോര പ്രദേശമുള്‍പ്പെടുന്ന പേരാമ്പ്രയില്‍ നേരത്തെ അണികള്‍ക്കും നേതാക്കള്‍ക്കും താക്കീതിന്റെ സ്വരത്തില്‍ പാര്‍ട്ടി നേതൃത്വം ശാസന നല്‍കിയിരുന്നു. ഇതിനിടെ പിണറായി വിജയന്റെ നവകേരളയാത്രയ്ക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്കിയപ്പോ ള്‍ വി എസ് പക്ഷത്തെ പല നേതാക്കളും നിര്‍ജ്ജീവമായിരുന്നു. പേരാമ്പ്രയില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഏരിയാ കമ്മിറ്റിയോ ലോക്കല്‍ കമ്മിറ്റികളോ ആണ് സംഘടിപ്പിക്കാറ്.
എന്നാല്‍ മുന്‍ പോളിറ്റ് ബ്യൂറോ മെംബര്‍ കൂടിയായിരുന്ന മുതിര്‍ന്ന സിപിഎം നേതാവിന്റെ പരിപാടി സംഘടിപ്പിക്കുന്നത് ടൗണ്‍ ബ്രാഞ്ച് കമ്മിറ്റിയാണ്. വാള്‍പോസ്റ്ററും പ്രചരണവും തകൃതിയായി നടക്കുമ്പോള്‍ ഏരിയാ-ലോക്കല്‍ നേതാക്കള്‍ മൗനത്തിലാണ്.
പാര്‍ട്ടിയുടെ ഏത് പരിപാടിക്കും സജീവമായി രംഗത്തുണ്ടാവുന്ന പ്രവര്‍ത്തകര്‍ മാറിനിന്ന് നടത്തുന്ന പരിപാടിയെ പൊതുജനങ്ങളും സംശയത്തടെയാണ് കാണുന്നത്.
എന്നാല്‍ നേരത്തെ വി എസ് പക്ഷത്തോടാഭിമുഖ്യമുള്ള മുന്‍ ജില്ലാ സെക്രട്ടറിയും പേരാമ്പ്രയിലെ മുന്‍ എംഎല്‍എയുമായിരുന്ന സംസ്ഥാന കമ്മിറ്റിയംഗം ടി പി രാമകൃഷ്ണന് ഇത്തവണ പേരാമ്പ്രയില്‍ നിന്നും മല്‍സരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വി എസിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തുന്നതെന്നും സംസാരമുണ്ട്.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT