വിഎസും ഭാര്യയും വോട്ട് ചെയ്യുന്നത് നോക്കിയിട്ടില്ല: ജി സുധാകരന്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഭാര്യയും വോട്ട് ചെയ്യുന്നത് നോക്കിയെന്ന പരാതിയില്‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന് അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി സുധാകരന്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീഴ്ച വരുത്തിയത് പോലിസാണ്. വിഎസും ഭാര്യയും വോട്ട് ചെയ്തപ്പോള്‍ എത്തിനോക്കിയിട്ടില്ല. അനുവദിച്ചതിലും കൂടുതല്‍പേരെയാണ് പോളിങ് ബൂത്തിലേക്ക് കടത്തിവിട്ടത്. വിഎസുമായിട്ടുള്ളത് ആത്മബന്ധമെന്നും അദ്ദേഹം പ്രതികരിച്ചു.
മലമ്പുഴയില്‍ നിന്നാണ് തനിക്ക് വോട്ട് ചെയ്യാന്‍ വിഎസ് എത്തിയത്. അമ്പലപ്പുഴ മണ്ഡലത്തില്‍ തനിക്കുവേണ്ടി വിഎസ് പ്രചാരണം നടത്തിയശേഷം തന്റെ പിന്തുണ ഇരട്ടിയായി. വിഎസുമായി നല്ല ബന്ധമാണുള്ളതെന്നും ജി സുധാകരന്‍ പറഞ്ഞു.
ദേശാഭിമാനി ഉള്‍പ്പെടെ ഒരു മാധ്യമവും തന്നോട് അനുഭാവം കാണിക്കുന്നില്ലെന്നും കാരണമില്ലാതെ തന്നെ മാധ്യമങ്ങള്‍ ആക്രമിക്കുകയാണെന്നും ജി സുധാകരന്‍ പറഞ്ഞു.
വി എസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുന്നതാര്‍ക്കാണെന്ന് ജി സുധാകരന്‍ നോക്കിയെന്നാണ് പരാതി. വിഎസിന്റെ ഭാര്യ വസുമതി വോട്ട് ചെയ്യുമ്പോള്‍ ബാലറ്റ് പേപ്പറില്‍ തന്റെ പേരു രണ്ടാമതാണെന്ന സൂചന നല്‍കിയെന്നും ആക്ഷേപമുയര്‍ന്നു.
യുഡിഎഫ് സ്ഥാനാര്‍ഥി ഷേക്ക് പി ഹാരിസിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് സുനില്‍ ജോര്‍ജിന്റെ പരാതിയില്‍ അന്വേഷണത്തിനു ജില്ലാകലക്ടര്‍ ആര്‍ ഗിരിജ ഉത്തരവിട്ടിട്ടുണ്ട്. വിഎസ്
മുഖ്യമന്ത്രി ആയാല്‍
പിന്തുണയ്ക്കും:
പി സി ജോര്‍ജ്
കോട്ടയം: വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയാല്‍ പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ടാവുമെന്ന് പി സി ജോര്‍ജ്. പൂഞ്ഞാറില്‍ താന്‍ മികച്ച വിജയം നേടും. പാലായില്‍ കെ എം മാണി പതിനായിരം വോട്ടുകള്‍ക്ക് മുകളില്‍ പരാജയപ്പെടും. ബിജെപി ചിലപ്പോള്‍ നാലു സീറ്റ് നേടിയേക്കും. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന് ഒരു സീറ്റും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫില്‍ തനിക്ക് സീറ്റ് ലഭിക്കാതിരുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. എല്‍ഡിഎഫില്‍ പിണറായി വിജയന്‍ മാത്രമാണ് തനിക്കെതിരേ നിലകൊണ്ടത്. ലാവലിന്‍ കേസില്‍ എടുത്ത നിലപാടാണ് സീറ്റ് ലഭിക്കാതിരുന്നതിന് കാരണമെന്ന് വിശ്വസിക്കുന്നു. ജനപക്ഷ പാര്‍ട്ടിയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും സെക്യുലറുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. മുന്‍ അനുഭവമുള്ളതുകൊണ്ട് താനായിരിക്കും പുതിയ പാര്‍ട്ടിയുടെ ചെയര്‍മാനെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it