വിഎസിന്റെ മൗനം കാപട്യമെന്ന് സതീശന്‍

തിരുവനന്തപുരം: കുട്ടിമാക്കൂലില്‍ ദലിത് യുവതികള്‍ക്കു നേരെ നടന്ന അവകാശ ലംഘനങ്ങളില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ മൗനം കാപട്യമാണെന്ന് വി ഡി സതീശന്‍ എംഎല്‍എ.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അദ്ദേഹത്തിന്റെ ഇരട്ടമുഖം വെളിവാക്കുന്നതാണ്. എന്നാല്‍, മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ നിലപാടെടുക്കുകയും അത് തന്റെ ജനപ്രീതിക്കായി ഉപയോഗിക്കുകയും ചെയ്ത വിഎസ്, തലശ്ശേരി വിഷയത്തില്‍ പാലിക്കുന്ന മൗനം തനിക്കു കിട്ടിയേക്കാവുന്ന പദവികള്‍ക്കു വേണ്ടിയുള്ള കോംപ്രമൈസാണെന്നും സതീശന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരോപിച്ചു.
പിണറായി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം വിഎസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജനങ്ങളോട് പറഞ്ഞതിനു കടകവിരുദ്ധമാണ്. ജനപക്ഷത്തു നിന്ന് അനീതികള്‍ക്കെതിരേ തുടര്‍ന്നും പോരാടുമെന്നു പ്രഖ്യാപിച്ച വിഎസ് ഈ വഞ്ചനാപരമായ മൗനം വെടിയണം. ആ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ ഗുഡ്‌ബൈ'ജനങ്ങളുടെ മനസ്സില്‍നിന്നുള്ളതാവാതിരിക്കാന്‍ വിഎസ് ഈ വിഷയത്തില്‍ നിലപാടു വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it