വിഎസിന്റെ അക്കൗണ്ട് ഫെയ്സ്ബുക്ക് മരവിപ്പിച്ചു
BY midhuna mi.ptk27 Jun 2016 10:16 AM GMT
X
midhuna mi.ptk27 Jun 2016 10:16 AM GMT
തിരുവന്തപുരം: എംഎല്‍എയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ വിഎസ് അച്ച്യുതാനന്ദന്റെ ഫെയ്സ്ബുക്ക് പേജ് മരവിപ്പിച്ചു.നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ച ഔദ്യോഗിക ഫെയ്സ്ബുക്ക് പേജാണ് അധികൃതര്‍ മരവിപ്പിച്ചത്. ടെക്നോപാര്‍ക്കിലെ ഒരു സ്ഥാപനമാണ് തിരഞ്ഞെടുപ്പ് വേളയില്‍ പ്രചാരണത്തിനായി വിഎസ് സജീവമായിരുന്ന ഫെയ്സ് ബുക്ക് പേജ് ചെയ്തിരുന്നത്. വിഎസ് തന്നെ നിര്‍ദേശങ്ങള്‍ നല്കി വന്നിരുന്ന പേജില്‍ ചില വിവാദ പ്രസ്താവനകളും വന്നിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും ചില കുറിപ്പുകള്‍ വന്നുകൊണ്ടിരുന്ന ഫെയ്സ്ബുക്ക് പേജ് പക്ഷേ പെട്ടന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
പല സ്ഥലങ്ങളില്‍ നിന്നായി വിവിധ കമ്പ്യൂട്ടറുകളിലൂടെ പേജിലേയ്ക്ക് പോസ്റ്റുകള്‍ നല്‍കിയതിനാലാണ് അക്കൗണ്ട് മരവിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ മരവിക്കുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും വിഎസിന് നല്‍കിയിരുന്നില്ല. ഫെയ്സ്ബുക്ക് അധികൃതര്‍ വിശദീകരണമൊന്നും തേടാത്ത സാഹചര്യത്തില്‍ ഫെയ്സ്ബുക്കിന്റെ നടപടിയ്ക്കെതിരെ വിഎസ് പരാതി നല്‍കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനായി വിഎസ് തുടങ്ങിയ ഫെയ്സ്ബുക്ക് പേജിന് രണ്ട് ലക്ഷത്തില്‍ പരം ഫോളോവേഴ്സ് ആണ് ഉള്ളത്. മാത്രവുമല്ല, തിരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടര്‍ന്ന മലയാളം ഫെയ്സ്ബുക്ക് പേജുകളിലൊന്നും വിഎസിന്റേതായിരുന്നു.
വിഎസിന്റെ വീടുമാറ്റം സംബന്ധിച്ച വിവാദങ്ങളോടുള്ള പ്രതികരണമിട്ടകൊണ്ടുള്ള പോസ്റ്റാണ് ഈ പേജില്‍ നിന്ന് അവസാനമായി അപ്ഡേറ്റ് ചെയ്തിട്ടുള്ളത്.
Next Story
RELATED STORIES
ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMTപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി...
24 April 2024 11:43 AM GMT