വിഎസിന്റെ പദവി: ഭരണപരിഷ്‌കാര കമ്മീഷന്റെ സാധ്യത പരിശോധിക്കും

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാനാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഇതിന്റെ നിയമപരമായ സാങ്കേതികത്വം പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ മന്ത്രിസഭ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. കമ്മീഷന്റെ ഘടന, അധികാരങ്ങള്‍, ചുമതലകള്‍, അംഗങ്ങളുടെ എണ്ണം എന്നിവയ്ക്കു പുറമെ
വിഎസ് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത് ഇരട്ടപ്പദവി സംബന്ധിച്ച പ്രശ്‌നം ഉയര്‍ത്തുമോ എന്നതും പരിശോധിക്കും. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച റിപോര്‍ട്ട് നല്‍കിയശേഷം അടുത്ത മന്ത്രിസഭായോഗം തീരുമാനം കൈക്കൊള്ളും. അച്യുതാനന്ദനു പ്രത്യേക പദവി നല്‍കണമെന്ന നിര്‍ദേശം സിപിഎം കേന്ദ്രകമ്മിറ്റി സംസ്ഥാന ഘടകത്തിനു നല്‍കിയിരുന്നു. വിഎസുമായി കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കണമെന്നായിരുന്നു നിര്‍ദേശം. ഇതനുസരിച്ചാണു ഭരണപരിഷ്‌കാര സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് വിഎസിനെ പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it