വിഎസിനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ അഭിമാനിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം മുഖ്യമന്ത്രിയായപ്പോള്‍ പ്രതിപക്ഷനേതാവും ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം മുഖ്യമന്ത്രിയായും പ്രവര്‍ത്തിക്കുന്നു. വിഎസിനൊപ്പം പ്രവര്‍ത്തിച്ചതിനാല്‍ ഇനി ആര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയത്തിലുള്ള മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
താന്‍ ആരെ കണ്ടാലും ചിരിക്കാറുണ്ട്. എന്നാല്‍, ഇവരില്‍ ആരെങ്കിലും തിരിച്ചു ചിരിച്ചില്ലെങ്കില്‍ തനിക്ക് ടെന്‍ഷന്‍ ഉണ്ടാവാറുണ്ട്. ആ പ്രശ്‌നം ഇപ്പോള്‍ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്റെ നന്ദി പ്രമേയത്തിന്‍മേല്‍ പൂര്‍ണ ചര്‍ച്ച നടക്കാത്തതില്‍ ദുഖമുണ്ടെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. വിമര്‍ശനത്തെ ഒരിക്കലും താന്‍ ഭയപ്പെടുന്നില്ല. തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ വിമര്‍ശനം അനിവാര്യമാണ്. പ്രതിഷേധവും മുദ്രാവാക്യവും കൊണ്ട് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ ചെറുക്കാനാവില്ലെന്ന് കണ്ടാണ് സഭയില്‍ നിന്നു പ്രതിപക്ഷം ഒളിച്ചോടുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ഏറ്റവുമധികം സംതൃപ്തി നല്‍കിയത് ആശ്രയ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it