വിഎസിനെതിരേ വെള്ളാപ്പള്ളി;  തന്നെ മുന്നണിയില്‍ ചേര്‍ക്കാന്‍ പാര്‍ട്ടികള്‍ പിന്നാലെ വരും

കണ്ണൂര്‍: സമത്വമുന്നേറ്റയാത്ര ശംഖുമുഖത്ത് എത്തുമ്പോള്‍ തന്നെ മുന്നണിയില്‍ ചേര്‍ക്കാന്‍ പാര്‍ട്ടികള്‍ പിന്നാലെ വരുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വമുന്നേറ്റ യാത്രയ്ക്ക് തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണത്തിലാണു വെള്ളാപ്പള്ളിയുടെ പ്രതികരണം. യാത്ര ആറ്റിങ്ങലിലെത്തുമ്പോള്‍ തന്റെ വേഷം നിക്കറും വെള്ള ബനിയനും ആയിരിക്കുമെന്ന വി എസിന്റെ പ്രസ്താവനയ്‌ക്കെതിരേയും വെള്ളാപ്പള്ളി ആഞ്ഞടിച്ചു. തനിക്കു പാകത്തിലുള്ള നിക്കറും ബനിയനും ഈ പ്രായത്തില്‍ തയ്ക്കാന്‍ വിഎസിന് ആവുമോയെന്ന് വെള്ളാപ്പള്ളി ചോദിച്ചു.
വിഎസിനു വേണ്ടി പലവട്ടം വോട്ടുപിടിച്ച തന്നെ ഏറ്റവും വലിയ ശത്രുവായാണ് അദ്ദേഹം കാണുന്നത്. വിഎസ് മാരാരിക്കുളം തിരഞ്ഞെടുപ്പില്‍ തന്റെ വീട്ടിലെത്തി സഹായമഭ്യര്‍ഥിച്ചിരുന്നു. കൂടാതെ, വിഎസിന്റെ കാറില്‍ തന്നെയും ഭാര്യയെയും കൂട്ടിക്കൊണ്ടുപോയി വോട്ടു ചോദിച്ചിട്ടുണ്ട്. അന്നദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് വോട്ടഭ്യര്‍ഥിക്കാന്‍ തന്നെ വിളിച്ചില്ല. അവിടെ വിഎസ് തോറ്റെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Next Story

RELATED STORIES

Share it