വിഎസിനെതിരേ പരാതി നല്‍കും: ചെന്നിത്തല

ഹരിപ്പാട്: തനിക്കെതിരേ ഒമ്പത് കേസുണ്ടെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പരാമര്‍ശത്തിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകീര്‍ത്തി പരാമര്‍ശങ്ങള്‍ വിഎസ് തുടരുകയാണ്. പിണറായിയുടെ ഫാഷിസ്റ്റ് നിലപാടും കുഞ്ഞനന്തനെ പോലെയുള്ളവരുടെ പ്രവര്‍ത്തനവും എല്‍ഡിഎഫിനെ ദുബലപ്പെടുത്തിയെന്ന് കാണിച്ച് പിബിക്ക് എഴുതിയ കത്തില്‍ വി എസ് ഉറച്ച് നില്‍ക്കുന്നുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
Next Story

RELATED STORIES

Share it