kannur local

വിഎച്ച്എസ്ഇ വിജയശതമാനം 78.29 പ്ലസ്ടു: ജില്ലയ്ക്ക് ഒന്നാംസ്ഥാനം

കണ്ണൂര്‍: ഇന്നലെ പ്രസിദ്ധീകരിച്ച ഹയര്‍സെക്കന്‍ഡറി പ്ലസ്ടു പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ വിജയശതമാനത്തില്‍ ഒന്നാംസ്ഥാനം കണ്ണൂരിന്. ജില്ലയില്‍ 84.86 ശതമാനം വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.
159 എച്ച്എസ്എസ്സുകളിലായി 28,976 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ പരീക്ഷ എഴുതിയ 28,832 പേരില്‍ 24,467 വിദ്യാര്‍ഥികളും വിജയിച്ചു.
907 മിടുക്കര്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയിട്ടുണ്ട്. ഓപണ്‍ വിഭാഗത്തില്‍ 3,721 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍, പരീക്ഷ എഴുതിയ 3,619 പേരില്‍ 1,444പേര്‍ക്ക് മാത്രമാണ് വിജയകടമ്പ കടക്കാന്‍ കഴിഞ്ഞത്. വിജയശതമാനം-39.9.
മാഹി മേഖലയില്‍ ആറ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നായി 653 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പരീക്ഷെയഴുതിയ 649 പേരില്‍ 521പേര്‍ വിജയികളായി. വിജയശതമാനം-80.28.
എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 25പേരാണ്.
വിഎച്ച്എസ്ഇ വിഭാഗത്തില്‍ വിജയശതമാനം 78.29 ആണ്(പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്നില്‍ വിജയിച്ചവര്‍-ഇവര്‍ക്കാണ് ഉന്നത പഠനത്തിന് യോഗ്യത). അതേസമയം പാര്‍ട്ട് ഒന്ന്, രണ്ട് മാത്രമായി വിജയിച്ചവര്‍ 88.45ശതമാനമാണ്(ഇവര്‍ക്ക് വോക്കേഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും).
കണ്ണൂരില്‍ 1,377പേരാണ് വിഎച്ച്എസ്ഇ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പാര്‍ട്ട് ഒന്ന്, രണ്ട് എന്നിവയില്‍ മാത്രമായി 1,218 പേര്‍ വിജയിച്ചു. എല്ലാ പാര്‍ട്ടിലും വിജയിച്ച് ഉന്നത പഠനത്തിന് യോഗ്യത നേടിയവര്‍ 1,078 പേരാണ്.
കഴിഞ്ഞ വര്‍ഷം 79.08ആയിരുന്നു വിജയശതമാനം.
Next Story

RELATED STORIES

Share it