thrissur local

വിആര്‍ പുരത്തെ ജൈവപച്ചക്കറി വിപണന കേന്ദ്രം ശ്രദ്ധേയമാവുന്നു

ചാലക്കുടി: വിആര്‍ പുരത്തെ ജൈവപച്ചക്കറി വിപണന കേന്ദ്രം ശ്രദ്ധേയമാവുന്നു. വി ആര്‍ പുരം ഗവ.സ്‌കൂളിന് മുന്നിലാണ് ജൈവപച്ചക്കറികള്‍ക്ക് മാത്രം വില്‍ക്കുന്നത്. കേരളശാസ്ത്ര സാഹിത്യ പരിഷത്ത് വിആര്‍ പുരം യൂനിറ്റിന്റെ നേതൃത്വത്തിലാണ് ഈ വിപണന കേന്ദ്രം.
ഇവിടെ പഴം, കായ, നാടന്‍ പച്ചപയര്‍, പാവയ്ക്ക, പടവലം, വെള്ളരി, മത്തന്‍, കുമ്പളങ്ങ, മുരിങ്ങ, അമരപയര്‍, ചുരയ്ക്ക, കോവയ്ക്ക ,ചേന തുടങ്ങി എല്ലാ പച്ചക്കറികളും മിതമായ നിരക്കില്‍ ലഭിക്കും.
ഇതിന് പുറമേ അന്യം നിന്ന് പോയികൊണ്ടിരിക്കുന്ന ചേമ്പ്, വലിയ ചേമ്പ്, മധുരം ചേമ്പ്, ചെറുകിഴങ്ങ്, കൂവ, കണ്ടിചേമ്പ് എന്നിവയും ഇവിടെ ലഭിക്കും. തവിടുള്ള അരി, ശുദ്ധമായ വെളിച്ചെണ്ണ, അവില്‍ എന്നവയുടെ ഇവിടെ വില്‍പനക്കുണ്ട്. കുടപ്പന്‍, പിണ്ടി, മല്ലിയടക്കമുള്ള ചേരുവകളില്‍ തയ്യാറാക്കിയ ജാപ്പി കാപ്പിപൊടിയാണ് ഇവിടത്തെ താരം. ഞായറാഴ്ചകളില്‍ ഉച്ചതിരിഞ്ഞ് 3മുതല്‍ 6വരെയാണ് ഇവിടെ വില്‍പന. പച്ചക്കറികള്‍ ആര്‍ക്ക് വേണമെങ്കിലും ഇവിടെ കൊണ്ടുവന്ന് വില്‍പന നടത്താം.
ജൈവപച്ചക്കറികളാകണമെന്നത് നിര്‍ബന്ധമാണ്. പ്രാചീനകാലത്തെ ബാര്‍ട്ടര്‍ സംവിധാനവും ഇവിടെയുണ്ട്. കൊണ്ടുവരുന്ന ഉല്‍പന്നങ്ങള്‍ക്ക് പകരമായി തുല്യ വിലയ്ക്കുള്ള ഉല്‍പന്നങ്ങള്‍ ഇവിടെ നിന്ന് കൊണ്ടുപോകാം. ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാനായാണ് പരിഷത്ത് ഇത്തരത്തിലുള്ള വിപണ സംവിധാനം സംഘടിപ്പിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it