Sports

വിംബിള്‍ഡണ്‍: ഫെഡറര്‍, ജോകോവിച്ച്, സെറീന രണ്ടാം റൗണ്ടില്‍

വിംബിള്‍ഡണ്‍: ഫെഡറര്‍, ജോകോവിച്ച്, സെറീന രണ്ടാം റൗണ്ടില്‍
X
His-playing-style,-somethin

ലണ്ടന്‍: നിലവിലെ ജേതാവായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് മുന്‍ ചാംപ്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍, വനിതകളിലെ നിലവിലെ ജേതാവായ അമേരിക്കയുടെ സെറീന വില്യംസ് എന്നിവര്‍ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
ഒന്നാംറൗണ്ടില്‍ ബ്രിട്ടന്റെ ജെയിംസ് വാര്‍ഡിനെയാണ് ലോക ഒന്നാം റാങ്കുകാരനായ ജോകോവിച്ച് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോകോവിച്ചിന്റെ വിജയം. സ്‌കോര്‍: 6-0, 7-6, 6-4.
എന്നാല്‍, വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അര്‍ജന്റീനയുടെ ഗുയിഡോ പെല്ലെയെ മൂന്നാം സീഡ് കൂടിയായ ഫെഡറര്‍ മറികടക്കുകയായിരുന്നു. ആദ്യ രണ്ട് സെറ്റുകളിലും ഫെഡററിന് കനത്ത വെല്ലുവിളിയാണ് പെല്ലെയില്‍ നിന്ന് നേരിടേണ്ടിവന്നത്. സ്‌കോര്‍: 7-6, 7-6, 6-3.
വനിതകളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അംറ സാഡികോവിക്കിനെയാണ് ലോക ഒന്നാം റാങ്കുകാരിയായ സെറീന പരാജയപ്പെടുത്തിയത്. അനായാസമായിരുന്നു സെറീനയുടെ ജയം. സ്‌കോര്‍: 6-2, 6-4. വനിതകളില്‍ രണ്ടാം സീഡായ സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുറുസ ഇറ്റലിയുടെ കാമില ജിയോര്‍ജിയെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-2, 5-7, 6-4.
സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിന്‍ക അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെയും അമേരിക്കയുടെ വീനസ് വില്യംസ് ക്രൊയേഷ്യയുടെ ഡോണ വെകിക്കിനെയും ജപ്പാന്റെ കെയ് നിഷിങ്കോരി ആസ്‌ത്രേലിയയുടെ സാം ഗ്രോത്തിനെയും ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍ ബ്രിട്ടന്റെ ലോറ റോബ്‌സണിനെയും കാനഡയുടെ മിലോസ് റഹോനിക്ക് സ്‌പെയിനിന്റെ പാബ്ലോ കറെനോ ബുസ്റ്റയെയും സ്‌പെയിനിന്റെ ഡേവിഡ് ഫെറര്‍ ഇസ്രയേലിന്റെ ഡുഡി സെലയെയും ഇറ്റലിയുടെ റോബെര്‍ട്ട വിന്‍സി അമേരിക്കയുടെ അലിസണ്‍ റിസ്‌ക്കെയെയും പരാജയപ്പെടുത്തി.
ഫ്രിറ്റ്‌സിനെതിരേ 7-6, 6-1, 6-7, 6-4 എന്ന സ്‌കോറിനായിരുന്നു നാലാം സീഡായ വാവ്‌റിന്‍കയുടെ ജയം. വീനസ് വെകിക്കിനെതിരേ 7-6, 6-4 എന്ന സ്‌കോറിന് വെന്നിക്കൊടി നാട്ടിയപ്പോള്‍ ഫെറര്‍ 6-2, 6-1, 6-1 എന്ന സ്‌കോറിന് ഡുഡിയെ അനായാസം മറികടക്കുകയായിരുന്നു.
Next Story

RELATED STORIES

Share it