Sports

വിംബിള്‍ഡണിന് ഇന്ന് തുടക്കം

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാവും. ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം അടുത്ത മാസം 10നാണ് അരങ്ങേറുന്നത്.
പുരുഷ വിഭാഗം സിംഗിള്‍സില്‍ സെര്‍ബിയയുടെ നൊവാക് ജോകോവിച്ചും വനിതകളില്‍ അമേരിക്കയുടെ സെറീന വില്യംസും വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യവും മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-ഹിംഗിസ് ജോടിയുമാണ് നിലവിലെ ജേതാക്കള്‍.
പ്രമുഖര്‍ക്കെല്ലാം ആദ്യറൗണ്ടില്‍ താരതമ്യേന ദുര്‍ബരായ എതിരാളികളാണ്. ലോക ഒന്നാം നമ്പര്‍ കൂടിയായ ജോകോവിച്ച് 177ാം റാങ്കുകാരനായ ബ്രിട്ടന്റെ ജാമി വാര്‍ഡിനെയും ഏഴ് തവണ ജേതാവായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ അര്‍ജന്റീനയുടെ ഗുയിഡോ പെല്ലയെയും രണ്ടാം സീഡായ ആന്‍ഡി മുറേ ബ്രിട്ടന്റെ തന്നെ ലിയാം ബ്രോഡിയെയും എതിരിടും.
ആദ്യറൗണ്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അംറ സാഡികോവിക്കാണ് ലോക ഒന്നാം നമ്പറായ സെറീനയുടെ എതിരാളി. സ്‌പെയിനിന്റെ ഗബ്രീന മുഗുറസയാണ് രണ്ടാം സീഡ്.
Next Story

RELATED STORIES

Share it