വാഹന മോഷ്ടാവ് അറസ്റ്റില്‍
BY Sumeera SMR13 March 2016 5:37 AM GMT
Sumeera SMR13 March 2016 5:37 AM GMT
കാലടി: ചാലക്കുടി, ശ്രീമൂലനഗരം എന്നിവിടങ്ങളില്‍നിന്നായി മോഷ്ടിച്ചെടുത്ത സ്കൂട്ടറുകളില്‍ കറങ്ങിനടന്ന് തട്ടിപ്പും പിടിച്ചുപറിയും മോഷണവും നടത്തിയിരുന്നയാള്‍ പിടിയില്‍.
മറ്റൂര്‍ വട്ടപ്പറമ്പ് വാഴേലിപ്പറമ്പില്‍ കിഷോറാ(32)ണ് പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളെ റോഡില്‍ തടഞ്ഞുനിര്‍ത്തി സ്വര്‍ണാഭരണങ്ങള്‍, പണം, മൊബൈല്‍ ഫോണുകള്‍ എന്നിവ തട്ടിയെടുക്കല്‍, ശിവജിപുരം ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഓഫിസ് കുത്തിപ്പൊളിച്ച് 4,000 രൂപയുടെ മോഷണം, വെള്ളാരപ്പിള്ളിയിലെ വീട്ടില്‍നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷണം തുടങ്ങി വിവിധ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് കാലടി സിഐ പറഞ്ഞു. കാലടി, കുറുപ്പംപടി, അങ്കമാലി, ചാലക്കുടി, കൊരട്ടി എന്നീ പ്രദേശങ്ങളില്‍ കിഷോര്‍ നിരവധി പിടിച്ചുപറി നടത്തിയിട്ടുണ്ട്. കാലടി സിഐ വി എസ് നവാസ്, എസ്ഐ അനില്‍കുമാര്‍ ടി മേപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT