Flash News

വാഹന അപകടത്തില്‍ തെയ്യം കലാകാരന്‍ അന്തരിച്ചു

കാസര്‍കോട്: വാഹന അപകടത്തില്‍ തെയ്യം കലാകാരന്‍ അന്തരിച്ചു.തളിപറമ്പ് മറിയാതോട് സ്വദേശി വി.സി പ്രഭാകരന്‍ (60) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന പ്രഭാകരന്റെ മകന്റെ ഭാര്യാപിതാവ് ഭരതനെ (50) ഗുരുതരമായ പരിക്കുകളോടെ ചെങ്കള ഇ.കെ. നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9.15 ഓടെ പൊയ്‌നാച്ചി പറമ്പയിലാണ് അപകടം. മകന്റെ ഭാര്യയുടെ തറവാട് ക്ഷേത്രമായ പുല്ലായിക്കുടി തറവാട്ടില്‍ തെയ്യം കഴിഞ്ഞ് മകന്റെ ബന്ധുവീടായ പറമ്പകരിച്ചേരി വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്. വന്തടുക്ക ഭാഗത്ത്  നിന്നു വരുകയായിരുന്ന കാറാണ് ഇടിച്ചത്. പ്രഭാകരന്‍ സംഭവസ്ഥലത്തു തന്നെ മരണപ്പെടുകയായിരുന്നു. ഭാര്യ: ഗൗരി, മക്കള്‍: സജീഷ്, സമ്യ, മരുമക്കള്‍: മധു, ശിവപ്രിയ.
Next Story

RELATED STORIES

Share it