വാഹനാപകടക്കേസ്; കൊല്ലം സ്വദേശി ഒമ്പതു മാസമായി സൗദി ജയിലില്‍

കൊല്ലം: വാഹനാപകടക്കേസിലകപ്പെട്ട് സൗദിയിലെ ഖുര്‍മ ജയിലിലുള്ള കൊല്ലം സ്വദേശിയുടെ മോചനം വൈകുന്നു. അഞ്ചലിലെ ബിജു ദാമോദര(40)നാണ് ഒമ്പതു മാസമായി ജയിലില്‍ കഴിയുന്നത്. സ്‌പോണ്‍സറുടെ നിസ്സഹകരണമാണു നടപടികള്‍ അനിശ്ചിതത്വത്തിലാവാന്‍ കാരണം.
ബിജു ഓടിച്ച ട്രെയിലര്‍ ഖുര്‍മ-റാനിയ റോഡില്‍ സൗദി പൗരന്റെ പിക്കപ്പിലിടിച്ച് വാഹനം കത്തിനശിക്കുകയും ഡ്രൈവര്‍ മരിക്കുകയും ചെയ്തിരുന്നു. പിക്കപ്പിലുണ്ടായിരുന്ന 15 ആടുകളും ചത്തു. നജ്‌റാനിലെ കമ്പനി അധികൃതരും സ്‌പോണ്‍സറും ജയിലിലെത്തി വാഹനത്തിന്റെ ഇന്‍ഷുറന്‍സും മറ്റു രേഖകളും കൈമാറിയിരുന്നു. നഷ്ടപരിഹാരമായി നാലുലക്ഷം റിയാല്‍ ഇന്‍ഷുറന്‍സ് തുകയില്‍നിന്ന് അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിനു നല്‍കുമെന്നും കുടുംബം തന്റെ മോചനത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും സ്‌പോണ്‍സര്‍ മറ്റു രേഖകള്‍ കൈമാറിയാല്‍ മോചിതനാവാമെന്ന് കോടതി അറിയിച്ചതായും ബിജു പറഞ്ഞു. ചില രേഖകള്‍ പൂര്‍ത്തിയാവാനുണ്ടെന്നും ജയില്‍മോചനത്തിനു കാലതാമസമെടുക്കുമെന്നുമാണ് സ്‌പോണ്‍സര്‍ പറയുന്നത്. എന്നാല്‍, സാമൂഹികപ്രവര്‍ത്തകര്‍ സ്‌പോണ്‍സറുമായി സംസാരിച്ചപ്പോള്‍, 3.5 ലക്ഷം റിയാല്‍ തനിക്ക് നല്‍കണമെന്നാണ് സ്‌പോ ണ്‍ സറുടെആവശ്യം. എന്നാല്‍ ഇത്രയും തുക എവിടുന്ന് കണ്ടെത്തുമെന്ന് അറിയാതെ വിഷമിക്കുകയാണ് ബിജുവും കുടുംബവും.
Next Story

RELATED STORIES

Share it