വാഹനാപകടം: സപ്തംബറില്‍ മരിച്ചത് 297 പേര്‍; 3725 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: സപ്തംബറില്‍ 3,195 വാഹനാപകടങ്ങളില്‍ 297 പേര്‍ മരിക്കുകയും 3725 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി ട്രാഫിക് ചുമതലയുള്ള എഡിജിപി അരുണ്‍കുമാര്‍ സിന്‍ഹ.
ട്രാഫിക് നിയമലംഘനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 4,48,438 പേര്‍ക്കെതിരേ നടപടി കൈക്കൊണ്ടു. ഇവരില്‍ നിന്ന് 6,22,65,800 രൂപ പിഴ ഈടാക്കി.
മദ്യപിച്ച് വാഹനമോടിച്ചതിന് 15,647 പേര്‍ക്കെതിരെയും അമിതവേഗത്തിന് 24,509 പേര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 33,224 പേര്‍ക്കെതിരെയും ഹെല്‍മറ്റ് ധരിക്കാത്തതിന് 1,59,513 പേര്‍ക്കെതിരെയും നടപടിയെടുത്തു.
തെറ്റായ വശത്തുകൂടി ഓവര്‍ടേക്ക് ചെയ്തതിന് 5,086 പേര്‍ക്കെതിരെയും അശ്രദ്ധമായി വണ്ടിയോടിച്ചതിന് 6,952 പേര്‍ക്കെതിരെയും അമിതഭാരം കയറ്റിയതിന് 16,233 പേര്‍ക്കെതിരെയുമാണ് നടപടി. ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തതിന് 9,672 പേര്‍ക്കെതിരെയും നടപടി കൈക്കൊണ്ടു. ഗതാഗത തടസ്സമുണ്ടാക്കുംവിധം പാര്‍ക്ക് ചെയ്തതിന് 29,262 പേരില്‍ നിന്ന് പിഴ ഈടാക്കി. സണ്‍ഫിലിം നീക്കം ചെയ്യാത്തതിന് 494 പേര്‍ക്കെതിരെയും യൂനിഫോം ധരിക്കാത്തതിന് 40,003 പേര്‍ക്കെതിരെയും മഞ്ഞവര മുറിച്ചുകടന്നതിന് 1,482 പേര്‍ക്കെതിരെയും നടപടിയെടുത്തു.
ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 7,504 പേര്‍ക്കെതിരെയും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 1,680 പേര്‍ക്കെതിരെയും മറ്റ് നിയമലംഘനങ്ങള്‍ക്ക് 11,2824 പേര്‍ക്കെതിരെയുമാണ് നടപടിയെടുത്തത്.
വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിനും ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും നിയമനടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും എഡിജിപി അറിയിച്ചു.
Next Story

RELATED STORIES

Share it