kozhikode local

വാഹനാപകടം: രണ്ടാഴ്ചയ്ക്കിടയില്‍ ജില്ലയില്‍ പൊലിഞ്ഞത് 21 ജീവന്‍

താമരശ്ശേരി: വാഹനപകടങ്ങ ള്‍ കുറക്കുക എന്ന ലക്ഷ്യവുമായി പോലിസും വാഹനവകുപ്പും കൊണ്ടു പിടിച്ചു പരിശോധനയുമായി രംഗത്തുള്ളപ്പോഴും കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ജില്ലയില്‍ അപകടത്തില്‍ പൊലിഞ്ഞത് 21 ജീവനുകള്‍.പുതുവര്‍ഷത്തില്‍ തന്നെ ബൈക്ക് ഗട്ടറില്‍ വീണു വളയനാട് സ്വദേശി ജിജിന്‍ പ്രസാദ് എന്ന വിദ്യാര്‍ഥി മരിച്ചു.
വടകരയില്‍ ലോറി ബൈക്കിലിടിച്ചു ചോറോട് പെരിക്കനായി ഹരിപ്രസാദ് എന്ന ഇരുപതുകാരന്‍ മരണത്തിനു കീഴടങ്ങി.ദേശീയ പാത കൊയിലാണ്ടി പൂക്കോട് കാറിടിച്ചു ഓട്ടേഡ്രൈവര്‍ ഇരുമ്പത്ത് കണ്ടി ദയാനന്ദന്‍(56), കൊയിലാണ്ടി നന്ദിയില്‍ രണ്ട് ദിവസങ്ങളിലായി ഉണ്ടായ വാഹനപകടങ്ങൡ ശബരിമല തീര്‍ഥാടകര്‍ കര്‍ണാടക സ്വദേശികളായ രണ്ടു പേര്‍ കാറു ലോറിയും കൂട്ടിയിടിച്ചും സ്‌കൂട്ടറും ശബരിമല തീര്‍ഥാടകരുടെ കാറും കൂട്ടിയിടിച്ചു മദ്രസ അധ്യാപകനായ കുഞ്ഞിതയ്യില്‍ അബ്ദുറഹിമാന്‍ ദാരിമി(49), അന്നു തന്നെ വടകര യില്‍ ബൈക്ക് ഫുട്പാത്തില്‍ ഇടിച്ചു മറിഞ്ഞു തട്ടാശ്ശേരി സുരേഷും (35) മരണപ്പെട്ടു.
കുറ്റിയാടിയില്‍ ബൈക്കില്‍ ബസ്സിടിച്ചു അര്‍ഷിദ്(16) എന്ന കുട്ടിയും മരണപ്പെട്ടു.അടുത്ത ദിവസം താമരശ്ശേരിയില്‍ ബസ്സിന്റെ ഡോര്‍ തുറന്ന് ബൈക്കില്‍ തട്ടി യാത്രക്കാരനായ ചമല്‍ വള്ളിയോര്‍ മല നജീബ്(51)തെറിച്ചു വീണു മരിച്ചു. പയ്യോളിയില്‍ ബൈക്കിടിച്ചു വീട്ടമ്മയായ ജാനകി(67) ആണ് മരിച്ചത്. രണ്ടു ദിവസം കഴിഞ്ഞു കണ്ണഞ്ചേരിയില്‍ ബൈക്ക് ഇടിച്ചു വീഴ്ത്തി ചിറക്കലൊടി കുന്നത്ത് പ്രകാശന്‍ (57) ഉം മരിച്ചു. തൊട്ടടുത്ത ദിവസം താമരശ്ശേരി പൂനൂരില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ എറണാകുളം സ്വദേശിയും എസ്റ്റേറ്റ് മുക്കില്‍ മോഡേണ്‍ സിമന്റ് പ്രൊഡക്ട് ഉടമയുമായ സിബി(45) തല്‍ക്ഷണം മരണപ്പെട്ടു.
ബൈക്ക് മതിലിടിച്ചു നരുക്കുനി പുന്നശ്ശേരി ചെറിയ കാലേരി ജിതിന്‍ രാജ്(26)ഉം, താമരശ്ശേരി പുതുപ്പാടി മൈലള്ളാം പാറയില്‍ ബൈക്ക് നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞ് വീട്ടമ്മ മെറിന്‍(35) ഉം മരിച്ചു. ബൈക്കും ബസ്സും കൂട്ടിയിടിച്ചു വടകരയില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥി എസ് ആര്‍ നിവാസില്‍വൈശാഗ്(22) ഉം,ബൈക്കില്‍ നിന്നും തെറിച്ചു വീണ് കോഴിക്കോട് ഫാറൂക്കിലിെ ലീഗ് നേതാവ് കാരട്ടിയൂരില്‍ ഇസ്ഹാഖ് (60) ഉം മരണത്തിനു കീഴടങ്ങി. പള്ളിക്കുന്നില്‍ ബൈക്കിടിച്ചു പറമ്പില്‍ ലീല (57),വയനാടന്‍ ചുരത്തില്‍ ലോറിയും കാറും കൂട്ടിയിടിച്ചു തൊടുപുഴ സ്വദേശികളും സഹോദരങ്ങളുമായ ജോര്‍ജ് ജോസഫ്, ബെന്നി ജോസഫ് എന്നിവര്‍ മരിച്ചു.
ബുധനാഴ്ച കോഴിക്കോട് ചേവരമ്പലത്ത് ബൈക്ക് മറിഞ്ഞ് റിട്ട. എസ് ഐ കൃഷ്ണന്‍ കുട്ടി നായരും മരണപ്പെട്ടു. കഴിഞ്ഞ 13 ദിവസത്തിനിടയിലാണ് ജില്ലയില്‍ ഇത്രയും പേര്‍ അപകടങ്ങളില്‍ മരണപ്പെട്ടത്.ഇതിനു പുറമേ നൂറിലധികം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുമാണ്.
Next Story

RELATED STORIES

Share it