Pathanamthitta local

വാഹനാപകടം: പരിക്കേറ്റത് ഇരുപത്തിയൊന്ന് പേര്‍ക്ക്

പത്തനംതിട്ട: നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസ് വൈദ്യുതിത്തൂണിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ ബസ് യാത്രക്കാരിയായിരുന്ന വീട്ടമ്മ മരിച്ചു. ഇരുപത്തിയെന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. റാന്നി കീക്കൊഴൂര്‍ വടശേരിയില്‍ വീട്ടില്‍ ശിവകുമാറിന്റെ ഭാര്യ ശോഭന ശിവകുമാര്‍ (45)ആണ് മരിച്ചത്. മൈലപ്ര- താഴെ വെട്ടിപ്രം റോഡില്‍ ഇടത്താവളത്തിന് സമീപം പുലര്‍ച്ചെ 4.55 ഓടെയായിരുന്നു അപകടം. കട്ടപ്പനയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ബസ് ഡ്രൈവര്‍ ഇടുക്കി സ്വദേശിയായ ബെന്നി(42), കണ്ടക്ടര്‍ജെബി(38),യാത്രക്കാരായ രാജു(42),റോയി(45),ആര്യബാബു(18),രാജശേഖരന്‍(32),ലതാകുമാരി(49),സന്ദീപ്(25),ആദിത്യന്‍(10),വിഷ്ണു(10),ജോര്‍ജ്ജ് തോമസ്(49),അശോക് കുമാര്‍(45),തുളസീധരന്‍(55),രാജന്‍(67),രേഷ്മ(18),ശുശീല(52),ഗിരിജാ നായര്‍(39),തമിഴ്‌നാട് കമ്പം സ്വദേശിയായ മുത്തു (27),ബാസ്‌കരന്‍(25),സണ്ണി(56), ബിനു ബി നായര്‍(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാരും പോലിസും ചേര്‍ന്നാണ് പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.
കട്ടപ്പന ഡിപ്പോയുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
റോഡിരികിലെ വൈദ്യുതി ത്തൂണും മതിലും ഇടിച്ച് തകര്‍ത്താണ് ബസ് നിന്നത് വൈദ്യുതൂണ് പൂര്‍ണമായും ബസിനു മുകളിലേക്ക് വീണ നിലയിലായിരുന്നു. അപകടം ഉണ്ടായ ഉടനെ വൈദ്യുതി ബന്ധം പൂര്‍ണമായും തടസ്സപ്പെട്ടതു മൂലം വലിയ ദുരന്തം ഒഴിവായി.
Next Story

RELATED STORIES

Share it