Pathanamthitta local

വാഹനാപകടം: നഷ്ടപരിഹാരമായി 24.89 ലക്ഷം അനുവദിച്ചു

തിരുവല്ല: വാഹനാപകടത്തില്‍ പരുക്കേറ്റ കുറ്റപ്പുഴ തൈപ്പറമ്പില്‍ ജോസഫ് തോമസിന് പലിശയും കോടതി ചെലവുകളും സഹിതം 24.89 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് പത്തനംതിട്ട അഡീഷനല്‍ ജില്ലാ ജഡ്ജിയും മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലുമായ ബി വിജയന്‍ ഉത്തരവായി.
റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാര തുക ഒരു മാസത്തിനുള്ളില്‍ കെട്ടിവയ്ക്കാനാണ് അവാര്‍ഡില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. 2014 ഡിസംബര്‍ നാലിന് കടപ്രയില്‍ വച്ച് ജോസഫ് തോമസ് ഓടിച്ച മോട്ടോര്‍ സൈക്കിളില്‍ മറ്റൊരു മോട്ടോര്‍ സൈക്കിള്‍ ഇടിച്ചായിരുന്നു അപകടം.
അപകടത്തെ തുടര്‍ന്ന് 30 ശതമാനം സ്ഥിര അംഗവൈകല്യം ജോസഫ് തോമസിന് സംഭവിച്ചതായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.എന്നാല്‍ കോടതി ഹരജിക്കാരന്റെ പ്രവര്‍ത്തന പരമായ അംഗവൈകല്യം സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ 60 ശതമാനമായി കണക്കാക്കിയാണ് നഷ്ടപരിഹാരം അനുവദിച്ചത്.
അവാര്‍ഡ് പാസ്സാക്കിയത്. ജോസഫ് തോമസ് ഇലക്ട്രീഷ്യനും, പ്ലമ്പറും ആയിരുന്നു. അഭിഭാഷകരായ വി വി ഷാജി, പി എസ് അനില്‍കുമാര്‍, സൂരജ് ഷാജി കോടതിയില്‍ ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായി.
Next Story

RELATED STORIES

Share it