വാഹനാപകടം: ആറ് തീര്‍ത്ഥാടകര്‍ മരിച്ചു

മഥുര: ഉത്തര്‍പ്രദേശിലുണ്ടായ വാഹനാപകടത്തില്‍ ആറു തീര്‍ത്ഥാടകര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഗോവര്‍ധന്‍ മലയില്‍ പ്രദക്ഷിണം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. എതിര്‍ ദിശയില്‍ അമിത വേഗതയില്‍ വന്ന ബസ് നിയന്ത്രണം വിട്ട് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിലിടിക്കുകയായിരുന്നു. തീര്‍ത്ഥാടകരില്‍ രണ്ടുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാലുപേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.
Next Story

RELATED STORIES

Share it