kannur local

വാഹനമിടിച്ച് കൈവരി തകര്‍ന്ന ഉളിയില്‍ പാലം അപകടാവസ്ഥയില്‍

ഇരിട്ടി: കഴിഞ്ഞദിവസം ലോറിയിടിച്ചു കൈവരി തകര്‍ന്ന ഉളിയില്‍ പാലത്തില്‍ അപകടം പതിയിരിക്കുന്നു. തലശ്ശേരി-മൈസൂര്‍ അന്തര്‍സംസ്ഥാന പാതയിലെ പ്രധാന പാലമായ ഉളിയില്‍ പാലത്തിന്റെ കൈവരിയുടെ ഒരു ഭാഗമാണ് കഴിഞ്ഞദിവസം നാഷനല്‍ പെര്‍മിറ്റ് ലോറിയിടിച്ച് തകര്‍ന്നത്. പാലത്തിന് തല്‍ക്കാലം നാട്ടുകാര്‍ മരംവച്ച് വേലി തീര്‍ത്തിട്ടുണ്ടെങ്കിലും അപകട ഭീഷണി ഒഴിവാകുന്നില്ല.
കെഎസ്ടിപി പദ്ധതിയില്‍ നവീകരണം നടക്കേണ്ട റോഡായതിനാല്‍ കാലവര്‍ഷം എത്തും മുമ്പേ പാലത്തിന്റെ ഇരുമ്പുകമ്പി ഉപയോഗിച്ച് സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it