വാഹനങ്ങളിലെ അമിത പുക: നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: അനിയന്ത്രിതമായ തോതില്‍ പുക വമിക്കുന്ന വാഹനങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുന്നതിനെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെബി കോശി അധികൃതരില്‍നിന്നു വിശദീകരണം തേടി. ചീഫ് സെക്രട്ടറി, ഗതാഗത കമ്മീഷണര്‍, കെഎസ്ആര്‍ടിസി എംഡി എന്നിവര്‍ മെയ് 25നകം വിശദീകരണം നല്‍കണം. കേസ് ജൂണ്‍ 10ന് പരിഗണിക്കും. കെ രാജേഷ് സുകുമാരന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കെഎസ്ആര്‍ടിസി ബസ്സുകളും ഓട്ടോറിക്ഷകളും നടത്തുന്ന പരിസ്ഥിതിമലിനീകരണത്തിന് ഒരു നിയന്ത്രണവുമില്ലെന്ന് പരാതിയില്‍ പറയുന്നു. വാഹനങ്ങളില്‍നിന്നുള്ള പുക കാരണം ഇരുചക്രയാത്രികര്‍ക്ക് വാഹനമോടിക്കാന്‍ കഴിയുന്നില്ല. ഓട്ടോറിക്ഷകള്‍ പെട്രോളിനുള്ളില്‍ മണ്ണെണ്ണ ചേര്‍ക്കുന്നത് പുക വര്‍ധിപ്പിക്കുന്നു. വാഹനങ്ങളില്‍നിന്നുള്ള പുക ആരോഗ്യത്തിന് തീര്‍ത്തും ഹാനികരമാണെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it