malappuram local

വാഴ്‌സിറ്റി എന്‍ജിനീയറിങ് കോളജ് സമരം ഒത്തുതീര്‍പ്പായി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നേരിട്ടു നടത്തുന്ന കോഹിനൂരിലെ എന്‍ജിനീയറിങ് കോളജില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വാഴ്‌സിറ്റിയില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിച്ചത്. എട്ടാം സെമസ്റ്ററുകാരായ രണ്ടുപേരെ കോളജില്‍ നിന്ന് പുറത്താക്കിയ നടപടി പിന്‍വലിച്ചില്ല. എന്നാല്‍ ഇവര്‍ക്ക് പരീക്ഷ എഴുതുന്നതിന് അനുമതി നല്‍കി. അഞ്ചുപേരുടെ സസ്‌പെന്‍ഷന്‍ പത്തില്‍ നിന്ന് അഞ്ചു ദിവസമാക്കി കുറച്ചു. സസ്‌പെന്‍ഷനിലുള്ള ബാക്കിയുള്ളവര്‍ സ്റ്റാഫ് കൗണ്‍സിലില്‍ പൊതു മാപ്പ് പറയുകയും രക്ഷിതാക്കളുമായി കോളജില്‍ ഹാജരാവുകയും വേണം.
ചര്‍ച്ചയില്‍ വിസി ഡോ. മുഹമ്മദ് ബഷീര്‍, പി വി സി മോഹന്‍, ഡോ. ടി കെ അബ്ദുല്‍ മജീദ്, പ്രിന്‍സിപ്പല്‍ റഹ്മതുന്നീസ, സിന്‍ഡിക്കേറ്റംഗങ്ങളായ വിശ്വനാഥന്‍, സ്വലാഹുദ്ദീന്‍, ലീഗ്, കോണ്‍ഗ്രസ്, സിപിഎം പ്രതിനിധികളായ ടി പി ഗോപി, സിദ്ദിഖ്, എസ്എഫ്‌ഐ പ്രതിനിധി ശ്യാം പങ്കെടുത്തു.
Next Story

RELATED STORIES

Share it