Idukki local

വാഴത്തോപ്പിലും കഞ്ഞിക്കുഴിയിലും പ്രസിഡന്റാവാന്‍ വനിതകളുടെ വടംവലി

ഇടുക്കി: വാഴത്തോപ്പ്, കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രസിഡന്റ് സ്ഥാനത്തിനായി വനിതകളുടെ വടംവലി. ഇത്തവണ പ്രസിഡന്റു വനിതയാണ് . ആകെയുള്ള 14ല്‍ 10 സീറ്റും യു.ഡി.എഫ് നേടി. കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച ആന്‍സിതോമസ്, ആലീസ് ജോസ്, റീത്താമ്മ സൈമണ്‍ എന്നിവരാണ് രംഗത്തുള്ളത്.
തര്‍ക്കം വന്നതോടെ തീരുമാനമെടുക്കുവാന്‍ കോണ്‍ഗ്രസ് നേതൃത്വം ബുദ്ധിമുട്ടുകയാണ്. ആലീസ് ജോസ് കുത്തനാപിള്ളില്‍ ഇത് മൂന്നാം തവണയാണ് വിജയിക്കുന്നത്. റീത്താമ്മ സൈമണ്‍ ആദ്യവിജയി ആണ്. ആന്‍സി തോമസ് മുന്‍പ് പഞ്ചായത്ത് മെമ്പറായിട്ടുണ്ട്. രണ്ടാം തവണ പരാജയപ്പെട്ടിരുന്നു. ഇത് രണ്ടാം തവണയാണ് മെമ്പറാകുന്നത്. വനിതാ കോണ്‍ഗ്രസ് നേതവാണ് ആന്‍സി തോമസ്. പ്രസിഡന്റു സ്ഥാനം ലഭിക്കാന്‍ ആന്‍സി തോമസിനാണ് സാധ്യതയെന്ന് വിലയിരുത്തുന്നു.
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലു പ്രസിഡന്റു സ്ഥാനത്തിനായി മൂന്നു വനിതകളും വൈസ് പ്രസിഡന്റ് സ്ഥാനത്തിനായി രണ്ടു പേരും രംഗത്തിറങ്ങി. കോണ്‍ഗ്രസിലെ ഷീബ ജയന്‍, റാണി ഷാജി എന്നിവരും കേരള കോണ്‍ഗ്രസിലെ രാജേശ്വരി രാജനുമാണ് രംഗത്തുള്ളത്. പ്രസിഡന്റു പദം കോണ്‍ഗ്രസിന് നല്‍കിയാല്‍ കേരള കോണ്‍ഗ്രസിലെ സജീവന്‍ തേനിയ്ക്കാകുടി വൈസ് പ്രസിഡന്റാകും.
പ്രസിഡന്റു സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കിയാല്‍ കോണ്‍ഗ്രസിലെ ജോസ് ഊരക്കാട്ടില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കാനുള്ള ചരടുവലികളാണ് നടക്കുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം ഷീബ ജയനു വേണ്ടിയും മുന്‍ പ്രസിഡന്റ് പി ഡി ശോശാമ്മയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റാണി ഷാജിയ്ക്കു വേണ്ടിയും രംഗത്തിറക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിലെ രാജേശ്വരി രാജനുവേണ്ടിയും ശക്തമായ സമ്മര്‍ദ്ദമാണ് നടക്കുന്നത്.
Next Story

RELATED STORIES

Share it