wayanad local

വാഴകൃഷിയില്‍ പുത്തന്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നു

സുല്‍ത്താന്‍ ബത്തേരി: വാഴകൃഷിയില്‍ പുത്തന്‍ വിപ്ലവം സൃഷിടിക്കാനൊരുങ്ങി അമ്പലവയല്‍ കൃഷിവിഞ്ജാന കേന്ദ്രവും കൃഷിവകുപ്പും. പരമ്പരാഗത വിത്തുകള്‍ പുത്തന്‍ സാങ്കേതിക വിദ്യയിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുക എന്ന സ്ഥൂല പ്രവര്‍ധനരീതി എന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഫാം സ്‌കൂള്‍ വഴിയാണ് ഈ രീതി കര്‍ഷകരില്‍ എത്തിക്കുക.
അമ്പലവയല്‍ കൃഷിവിജ്ഞ ാന കേന്ദ്രം മുഖാന്തരമാണ് വാഴ കൃഷിയിലെ പുത്തന്‍ സാങ്കേതിക വിദ്യയായ മാക്രോ പ്രൊപ്പഗേഷന്‍(സ്ഥൂല പ്രവര്‍ധനരീതി)കര്‍ഷകരില്‍ എത്തിക്കുന്നത്. കര്‍ഷകരുടെ കൈവശമുള്ള പരമ്പാരഗത വിത്തുകള്‍ അതിവേഗം വളരെ കൂടുതല്‍ ഉത്പാദിപ്പിക്കാം എന്നതാണ് ഈ രീതിയുടെ പ്രത്യേകത. വയനാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്തില്‍ നിന്ന് ഇതു പ്രകാരം 30 മുതല്‍ 50വരെ തൈകള്‍ നാലുമാസം കൊണ്ട് ഉത്പാദിപ്പിക്കാം. രണ്ട് മാസം പ്രായമായ സൂചികന്നിന്റെ മുഖ്യമുകുളം നിശ്ചിത അളവില്‍ ചൂഴ്ന്ന് കളഞ്ഞ് പാര്‍ശ്വമുകുളങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന ഈ രീതിക്ക് ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് രൂപം നല്‍കിയിരിക്കുന്നത്. ജില്ലിയില്‍ ഇത് കാര്‍ഷിക പങ്കാളിത്തമുള്ള ഫാം സ്‌കൂള്‍ വഴിയാണ് നടപ്പാക്കുന്നത്. മണ്ണില്ലാതെ ഈര്‍ച്ചപൊടി, ചകിരിച്ചോറ്, കാപ്പിതൊണ്ട് എന്നിവ ചാക്കുകളിലോ ചട്ടിയിലോ നിറച്ച് മുഖ്യമുകുളം നീക്കിയ കന്ന് നടുന്നു. തുടര്‍ന്ന് നിശ്ചിത ഇടവേളകളില്‍ പ്രാഥമിക മുകുളങ്ങളും ദ്വിഥീയ മുകളങ്ങളും മുറിച്ചുകളയുകയും ചെയ്യുന്നു. ഇത്തരത്തില്‍ 130 ദിവസം കൊണ്ട് 60വരെ തൈകള്‍ ഉല്‍പാദിപ്പിക്കാമെന്ന് കൃഷിവിഞ്ജാന കേന്ദ്രത്തിലെ അസി .പ്രഫ.അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it