Business

വാള്‍മാര്‍ട്ട് 269 സ്റ്റോറുകള്‍ അടച്ചു പൂട്ടുന്നു

വാള്‍മാര്‍ട്ട് 269 സ്റ്റോറുകള്‍ അടച്ചു പൂട്ടുന്നു
X
Walmart

ന്യൂയോര്‍ക്ക് : ചില്ലറവ്യാപാരരംഗത്തെ അതികായരായ വാള്‍മാര്‍ട്ട് 269 സ്റ്റോറുകള്‍ അടച്ചു പൂട്ടാനും 16000 ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചു. അടച്ചു പൂട്ടുന്നവയില്‍ 154 സ്റ്റോറുകള്‍ അമേരിക്കയിലും ബാക്കിയുള്ളവ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളതുമാണ്. തൊഴില്‍ രഹിതരാകുന്നവരില്‍ പതിനായിരത്തോളം പേര്‍ അമേരിക്കയിലുള്ളവരാണ്. വാള്‍മാര്‍ട്ട് ഏറെ മുന്നേറ്റമുണ്ടാക്കിയ ബ്രസീലില്‍ 60 സ്‌റ്റോറുകളാണ് പൂട്ടുന്നത്. പിരിച്ചുവിടുന്ന ജീവനക്കാരില്‍ ഏറെപ്പേരെയും മറ്റുസ്ഥലങ്ങളില്‍ നിയമിക്കാന്‍ സാധിച്ചതായി കമ്പനി അവകാശപ്പെട്ടു.
പോര്‍ട്ടോ റിക്കോയിലെ അടച്ചു പൂട്ടുന്ന ഒരാറ്റസ്‌റ്റോറില്‍ മാത്രം 400 ജീവനക്കാരാണുള്ളത്്.
അടുത്ത സാമ്പത്തികവര്‍ഷം ലോകത്തിന്റെ വിവിധഭാഗങ്ങളിലായി 405 പുതിയ സ്റ്റോറുകള്‍  തുറക്കാന്‍ പദ്ധതിയുണ്ടെന്നും കമ്പനി പറഞ്ഞു. ഇവയില്‍ ഏറെയും നഗരപ്രാന്തങ്ങളിലെ വലിയ വേര്‍ഹൗസ് സ്റ്റോറുകളായിരിക്കും. ഇ-കൊമേഴ്‌സ് മേഖലയിലും വലിയ സ്റ്റോറുകളിലും ശ്രദ്ധിക്കുവാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ അടച്ചു പൂട്ടലെന്നും കമ്പനി അറിയിച്ചു
Next Story

RELATED STORIES

Share it