Idukki local

വാളാടി ഹോമിയോ ആശുപത്രിക്ക് ഇനി സ്വന്തം കെട്ടിടം

വണ്ടിപ്പെരിയാര്‍: കെട്ടിടത്തിനായുള്ള വാളാടി ഹോമിയോ ആശുപത്രി അധികൃതരുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു വിരാമമായി.വാളാടി ഹോമിയോ ആശുപത്രി ഇനി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.പ്രാധമിക ഘട്ടമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ കൈവശമുള്ള മൂന്നു സെന്റ് സ്ഥലം റവന്യൂ അധിക്യതരുടെ നേതൃത്വത്തില്‍ എത്തി അളന്നു തിരിച്ചു.വാളാടി-ചെങ്കര റോഡിനും ദേശിയ പാതയോട് ചേര്‍ന്നു കിടക്കുന്ന 3 സെന്റ് സ്ഥലമാണ് ഹോമിയോ ആശുപത്രിക്കായി കണ്ടെത്തിയത്.1961 മുതല്‍ പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയാണിത്.2008-ലാണ് വാളാടിയില്‍ വാടക കെട്ടിടത്തില്‍ ഹോമിയോ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചത്.മാറിമാറി വരുന്ന വാര്‍ഡ് മെമ്പര്‍മാരാണ് ആശുപത്രി കെട്ടിടത്തിന്റെ വാടക നല്‍കി കൊണ്ടിരുന്നത്.പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തിയതോടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് അവസാനമായത്.മാര്‍ച്ച് 31 മുന്‍പ് തന്നെ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് പഞ്ചായത്ത് ശ്രമം.ഇതിനിടയില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കവുമായി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനി രംഗത്ത് എത്തി.തങ്ങളുടെ കൈവശമുള്ള ഭൂമിയാണിതെന്ന് കമ്പനി അവകാശപ്പെടുന്നത്.പീരുമേട് ഡെപ്യൂട്ടി തഹസില്‍ദാര്‍ വര്‍ഗീസ്,വില്ലേജ് ഓഫീസര്‍ ബിനു എന്നിവരടെ നേത്യത്വത്തിലുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ് സ്ഥലം അളന്നു തിരിക്കാന്‍ എത്തിയത്.
Next Story

RELATED STORIES

Share it