Flash News

വാളകം ആക്രമണം: അധ്യാപകന് സസ്‌പെന്‍ഷന്‍

വാളകം ആക്രമണം: അധ്യാപകന് സസ്‌പെന്‍ഷന്‍
X
krishna-kumar-teacher

കൊല്ലം: അഞ്ജാതരുടെ ക്രൂരമായ ആക്രമണത്തിനിരയായ രാമവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിരുന്ന കൃഷ്ണകുമാറിനെ മാനേജര്‍ ആര്‍ ബാലകൃഷ്ണപിള്ള സസ്‌പെന്റ് ചെയ്തു. കൃഷ്ണകുമാറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായതുകൊണ്ടാണ് സസ്‌പെന്റ് ചെയ്യുന്നതെന്നാണ് മാനേജരുടെ വിശദീകരണം.
വാളകം എംഎല്‍എ ജംഗ്ഷനില്‍ വച്ച് 2011 സെപ്തംബറിലാണ് കൃഷ്ണകുമാറിനെ കാറിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചത്.കേസ് സിബിഐ അന്വേഷണത്തിലാണ്. സ്‌കൂള്‍ മാനേജ്‌മെന്റുമായി കൃഷ്ണകുമാര്‍ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നെന്നും മാനേജര്‍ ആര്‍ ബാലകൃഷ്ണപിള്ളയാണ് ആക്രമണത്തിന് പിന്നിലെന്നും കൃഷ്ണകുമാറിന്റെ ഭാര്യ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it