wayanad local

വാറ്റ്, വില്‍പന നികുതി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യേണ്ട സാഹചര്യമെന്ന്

കല്‍പ്പറ്റ: സര്‍ക്കാരിന്റെ നിയന്ത്രണത്തിലൊതുങ്ങാത്ത കമ്മീഷണര്‍ അടക്കമുള്ള വാറ്റ്, വില്‍പന നികുതി ഉദ്യോഗസ്ഥരെ വ്യാപാരികള്‍ കൈകാര്യം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ കെ വാസുദേവന്‍.
വ്യാപാരികള്‍ കല്‍പ്പറ്റ വാണിജ്യനികുതി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണ ഐസ്‌ക്രീം കച്ചവടക്കാരന് പോലും 47 ലക്ഷത്തിന്റെ നോട്ടീസാണ് വാറ്റ് ഓഫിസില്‍ നിന്നയച്ചിട്ടുള്ളത്. ഇത്തരം പ്രവണത അനുവദിച്ചുകൂട. എല്ലാ രംഗത്തും തകര്‍ച്ച അനുഭവിക്കുന്ന വയനാട്ടില്‍ കോടിക്കണക്കിന് രൂപ അവിഹിതമായും നിയമവിരുദ്ധമായും പിരിച്ചെടുക്കാനുള്ള വാറ്റ് കമ്മീഷണറുടെ നീക്കം അപലപനീയമാണ്. ഇതു സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധവും വ്യാപാരമേഖലയെ അസ്ഥിരപ്പെടുത്താനുമാണെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ ഖജാഞ്ചി കെ കുഞ്ഞിരായിന്‍ ഹാജി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഒ വി വര്‍ഗീസ്, കെ ഉസ്മാന്‍, വൈസ് പ്രസിഡന്റുമാരായ മാത്യു ആതിര, ഇ ടി ഹംസ ഹാജി, നൗഷാദ് കാക്കവയല്‍, ഇ ഹൈദ്രു, മുജീബ് ചുണ്ടേല്‍, മാത്യു തോമസ്, സി വി വര്‍ഗീസ്, അഷ്‌റഫ് വേങ്ങാട്, കെ എച്ച് മുഹമ്മദ്, ഷൈലജ ഹരിദാസ്, യൂത്ത് വിങ് ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, ഖജാഞ്ചി കുഞ്ഞുമോന്‍, ഇ എം അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it