kozhikode local

വാര്‍ഷിക പദ്ധതി രൂപീകരണം; വിദഗ്ധ സമിതി യോഗം ചേര്‍ന്നു

കോഴിക്കോട:് ജില്ലാ പഞ്ചായത്തിന്റെ 2016-17 ജില്ലാ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ആശയ രൂപീകരണത്തിനമായി വിദഗ്ധ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.
കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, നബാര്‍ഡ് പ്രതിനിധികള്‍, സ്ഥാപന മേധാവികള്‍, വിവിധ രംഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്തു. പ്രഫ. കെ ശ്രീധരന്‍, ഇ എസ് ജെയിംസ്, വൈദ്യുതി ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗുരേഷ്, ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണന്‍, മെഡിക്കല്‍ കോളേജ് ഓങ്കോളജി വിഭാഗം തലവന്‍ ഡോ. അജയ്കുമാര്‍, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സെക്രട്ടറി യോഗേഷ് തുടങ്ങിയവര്‍ ആശയങ്ങള്‍ പങ്കുവെച്ചു. ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, കൃഷി, വ്യവസായം, പരിസ്ഥിതി സംരക്ഷണം മനുഷ്യ വിഭവശേഷി വര്‍ദ്ധിപ്പിക്കല്‍, വിഭവ സമാഹരണം തുടങ്ങിയ മേഖലകളില്‍ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഇവ ക്രോഡീകരിച്ച് ജില്ലാ പഞ്ചായത്ത് രൂപീകരണത്തിന് മുന്നോടിയായി നടക്കുന്ന ഗ്രാമസഭയിലും വികസന സെമിനാറിലും അവതരിപ്പിക്കാനും തീരുമാനമായി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോര്‍ജ് മാസ്റ്റര്‍, പി.കെ. സജിത. സുജാത മനക്കല്‍ മെമ്പര്‍മാരായ ടി.കെ. രാജന്‍ മാസ്റ്റര്‍, ആര്‍. ബാലറാം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.സലീം പങ്കെടുത്തു.
Next Story

RELATED STORIES

Share it