വാരണാസി ക്ഷേത്രത്തില്‍ ഗുലാംഅലി പാടി

വാരണാസി: വാരണാസിയിലെ സങ്കടമോചന ക്ഷേത്രത്തിലെ സംഗീതോല്‍സവത്തില്‍ പാകിസ്താനി ഗസല്‍ ഗായകന്‍ ഗുലാം അലിയും ശാസ്ത്രീയ സംഗീത വിദ്വാന്‍ പണ്ഡിറ്റ് വിശ്വനാഥും പാടി. ആറു ദിവസം നീണ്ടുനില്‍ക്കുന്ന സംഗീതോല്‍സവത്തില്‍ 85ലേറെ കലാകാരന്‍മാര്‍ പങ്കെടുക്കും. കഴിഞ്ഞവര്‍ഷവും അലി ഇവിടെ പാടിയിരുന്നു. ചൊവ്വാഴ്ച അസ്തമയത്തിനു ശേഷം തുടങ്ങി, ബുധനാഴ്ച സൂര്യോദയം വരെ നീണ്ട സംഗീതപരിപാടിക്ക് വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു.
Next Story

RELATED STORIES

Share it