വാരണാസി കോടതിയില്‍ കൈബോംബ്

വാരണാസി: വാരണാസി ജില്ലാ കോടതി പരിസരത്ത് ശനിയാഴ്ച കൈബോംബ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കൈബോംബ് പിന്നീട് അധികൃതര്‍ നിര്‍വീര്യമാക്കി. പോളിത്തീനില്‍ പൊതിഞ്ഞ ബോംബ് ഒരു വഴിയാത്രക്കാരനാണു കണ്ടത്. ഉടന്‍ പോലിസില്‍ വിവരമറിയിച്ചു. ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. വാരണാസിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഗംഗയിലെ സ്‌നാനഘട്ടങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും പോലിസ് തിരച്ചില്‍ നടത്തി.
Next Story

RELATED STORIES

Share it