Flash News

വായ്പ തിരിച്ചടവ്: വിജയ് മല്ല്യയുടെ ഉപാധി ബാങ്കുകള്‍ തള്ളി

വായ്പ തിരിച്ചടവ്:  വിജയ് മല്ല്യയുടെ ഉപാധി ബാങ്കുകള്‍ തള്ളി
X
VIJAY_MALLYA
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ള വായ്പ കുടിശ്ശിക തവണയായി തിരിച്ചടക്കാമെന്ന വിജയ് മല്ല്യയുടെ ഉപാധി
ബാങ്കുകള്‍ തള്ളി.

9,091 കോടി രൂപ തന്നെ മല്ല്യ തിരിച്ചടക്കണമെന്ന്  ബാങ്കുകള്‍
സുപ്രീംകോടതിയെ അറിയിച്ചു. ഏപ്രില്‍ 21ന് മുന്‍പു  മല്ല്യ   സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണം. ബാങ്കുകള്‍ 25ന് മുന്‍പും നിലപാട് അറിയിക്കണം. കേസ്  26ന്  വീണ്ടും പരിഗണിക്കും.
ബാങ്കുകള്‍ക്ക് നല്‍കാനുള്ള പണത്തില്‍ നാലായിരം കോടി രൂപ സെപ്തംബര്‍ മാസത്തില്‍ നല്‍കാമെന്ന് വിജയ് മല്ല്യ സുപ്രീകോടതിയെ അറിയിച്ചിരുന്നു. തിരിച്ചടക്കാനുള്ള 9000 കോടി രൂപയില്‍ ആദ്യ ഘട്ടത്തില്‍ രണ്ടായിരം കോടി ഉടനെ അടക്കാമെന്നും ബാക്കി 2000 കോടി സെപ്തംബര്‍ 31ന് അടക്കാമെന്നുമായിരുന്നു  മല്ല്യയുടെ അഭിഭാഷകനായ സിഎസ് വൈദ്യനാഥന്‍ കോടതിയെ അറിയിച്ചിരുന്നത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചതോടെ രാജ്യസഭാംഗം കൂടിയായ ഇദ്ദേഹം മാര്‍ച്ച് രണ്ടിന് രാജ്യവിടുകയായിരുന്നു.

[related]
Next Story

RELATED STORIES

Share it