kozhikode local

വായനയെ വെറും കൗതുകമായി കാണരുത്: ബെന്യാമിന്‍

കോഴിക്കോട്: വായനയെ വെറും കൗതുകമായി കാണരുതെന്ന് ബെന്യാമിന്‍. മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലെ പിജി ജേര്‍ണലിസം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയം മാത്രം ശീലിച്ചു വന്ന പുതുതലമുറയ്ക്കു തോല്‍വി എന്തെന്നു അറിയിച്ചുകൊടുക്കാന്‍ വായനയ്ക്ക് കഴിയും. മറ്റുള്ളവരുടെ ജീവിതത്തിലേക്കു കടന്നു ചെല്ലാനും അവരുടെ വിഷമങ്ങള്‍ മനസ്സിലാക്കാനും ഉള്ള ഉപാധിയാണ് വായന. അറിവുകള്‍ ആധികാരികമല്ലാത്ത ഇക്കാലത്താണ് നാം ഇന്നു ജീവിക്കുന്നത്. ചരിത്രത്തോടു നീതിപുലര്‍ത്താന്‍ വായന ശീലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ കെ എഫ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പ്രഫ. പാവമണി മേരി ഗ്ലാഡിസ് അധ്യക്ഷത വഹിച്ചു. എംസിസി മാനേജര്‍ ജയപാല്‍ ബെന്യാമിനെ പൊന്നാട അണിയിച്ചു.
പിജി ജേണലിസം വിഭാഗത്തിന്റെ ന്യൂസ് ലെറ്ററിന്റെയും, കോളജ് മാഗസിന്റെയും പ്രകാശനം ചടങ്ങില്‍ നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it