വാമനപുരം

വാമനപുരം സിറ്റിങ് എംഎ ല്‍എ കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍ ഒരവസരംകൂടി ആവശ്യപ്പെട്ടെങ്കിലും യുവനിരയ്ക്ക് അവസരം നല്‍കുന്നതിനായി സിപിഎം അദ്ദേഹത്തെ മാറ്റിനിര്‍ത്തി. പകരം അഡ്വ. സി കെ മുരളിക്കാണ് എല്‍ഡിഎഫ് ടിക്കറ്റ് നല്‍കിയത്. ഇതേത്തുടര്‍ന്ന് സിപിഎമ്മില്‍ ഉടലെടുത്ത അഭിപ്രായഭിന്നത തിരഞ്ഞെടുപ്പിലും പ്രതിഫലി ക്കും. ടി. ശരത്ചന്ദ്ര പ്രസാദ് (കോണ്‍.) യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎയ്ക്കുവേണ്ടി ബിഡിജിഎസ്സിന്റെ വിപി ന്‍കുമാറും മല്‍സരരംഗത്തുണ്ട്. എസ്ഡിപിഐ ജില്ലാ സെക്രട്ടറി തച്ചോണം നിസാമുദ്ദീനാണ് എസ്ഡിപിഐ എസ്പി സഖ്യ സ്ഥാനാര്‍ഥി. (2011ല്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ 2,236 വോട്ടുകള്‍ക്ക് അഡ്വ. സി മോഹനചന്ദ്രനെ തോല്‍പ്പിച്ചു)
Next Story

RELATED STORIES

Share it