thiruvananthapuram local

വാമനപുരം ബ്ലോക്ക് ; പദ്ധതികളുടെ നടത്തിപ്പില്‍ മെല്ലപ്പോക്കെന്ന് പരാതി

വെഞ്ഞാറമൂട്: വാനപുരം ബ്ലോക്കില്‍ 2005 ല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതിയില്‍ പലതും 2015 പിന്നിട്ടിട്ടും യാഥാര്‍ഥ്യമായില്ല. ആരോഗ്യ മേഖലയിലും ശുചിത്വ മേഖലയിലും നടപ്പിലാക്കാനുദ്ദേശിച്ച പദ്ധതികളാണ് കടലാസിലൊതുങ്ങിയത്. ബ്ലോക്ക് പരിധിയില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന കുഴല്‍ കിണറുകളും പൊതു കിണറുകളും അറ്റകുറ്റപ്പണി നടത്തിയ ഉപയോഗ പ്രദമാക്കുക, വേനല്‍ കാലത്ത് വറ്റുന്ന കിണറുകളുടെ നവീകരണത്തിന് ധനസഹായം നല്‍കുക, ബ്ലോക്ക് തലത്തില്‍ മിനി വാട്ടര്‍ സപ്ലൈ സ്‌കീം നടപ്പിലാക്കുക, സമ്പൂര്‍ണ ശുചിത്വം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും ശുദ്ധജല സംവിധാനമൊരുക്കുക, ബ്ലോക്ക് പരിധിയിലുള്ള എല്ലാ ചന്തകളിലും അറവുശാലകള്‍ നിര്‍മിക്കുക, ബയോ ടെക്‌നോളജി മെത്തേഡ് ഉപയോഗിച്ച് ഹോട്ടലുകളിലെ മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യുക, വീടുകളിലെ മാലിന്യ നിര്‍മാര്‍ജനത്തിന് കമ്പോസ്റ്റ് കുഴികള്‍ സ്ഥാപിക്കുക, ബ്ലോക്ക് പരിധിയിലെ പ്രധാന കവലകളില്‍ പബ്ലിക് കംഫര്‍ട്ട് സ്‌റ്റേഷന്‍ നിര്‍മിച്ച് മോണിറ്ററിങ് കമ്മിറ്റിയെ ഏല്‍പ്പിക്കുക, സ്‌കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യ ബോധവല്‍ക്കരണം നടപ്പിലാക്കുക, ഹോട്ടുടമകള്‍ക്കും തൊഴിലാളികള്‍ക്കും ചികില്‍സാ ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കുക, വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുക, കൃഷി വകുപ്പും പഞ്ചായത്തുകളുമായി ചേര്‍ന്ന് എലി നശീകരണ പരിപാടികള്‍ നടപ്പിലാക്കുക, പൗള്‍ട്രി ഫാമുകള്‍ക്ക് ലൈസന്‍സിങ്, വേസ്റ്റ് നിര്‍മ്മാര്‍ജനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, ബ്ലോക്ക് പരിധിയില്‍ എല്ലാ ഓടകളും വര്‍ഷത്തില്‍ രണ്ടുതവണ വ്യത്തിയാക്കുക, ആരോഗ്യ ശുചിത്വ ബോധവല്‍ക്കരണത്തിനായി ആരോഗ്യസേന രൂപീകരിക്കുക തുടങ്ങിയ പ്രധാനപ്പെട്ട പദ്ധതികളാണ് അധികൃതരുടെ അനാസ്ഥ കാരണം കടലാസിലൊതുങ്ങിയത്.
Next Story

RELATED STORIES

Share it