palakkad local

വാതില്‍ തകര്‍ത്ത് സ്വര്‍ണം കവര്‍ന്ന കേസ്: പ്രതിയെ പാലക്കാട്ടു കൊണ്ടുവന്ന് തെളിവെടുത്തു

പാലക്കാട്: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുപ്പതിന് ഡയാറ സ്ട്രീറ്റില്‍ ആമിന മന്‍സിലില്‍ വാതില്‍ പൊളിച്ച് എട്ടര പവന്‍ സ്വര്‍ണ്ണവും രണ്ടരലക്ഷം രൂപയും മോഷണംപോയ കേസില്‍ മലപ്പുറം ചെമ്മല സ്വദേശി ബഷീറിനെ(36) കൊണ്ടുവന്ന് ടൗണ്‍ നോര്‍ത്ത് പോലിസ് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് ചോവയൂര്‍ പോലിസാണ് ബഷീറിനെ അറസ്റ്റ് ചെയ്തതില്‍ പാലക്കാട് നടത്തിയ കളവ് നടത്തിയതായി സമ്മതിച്ചത്. മോഷണമുതലുകള്‍ കോഴിക്കോടുള്ള ധനകാര്യസ്ഥാപനത്തില്‍ നിന്ന് പോലിസ് കണ്ടെടുത്തു.
പതിനാറാം വയസ്സില്‍ പാലക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ സിനിമാ തിയേറ്ററുകളുടെ ഓഫീസ് കുത്തിപൊളിച്ച് പണം മോഷ്ടിച്ചാണ് തുടക്കം.
പിന്നീട് ബഷീര്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 65 ഓളം മേഷണം നടത്തിയിട്ടുണ്ട്. മോഷണ മുതലുകള്‍ വിറ്റ് കിട്ടുന്ന പണം ബേങ്കില്‍ ഡെപ്പോസിറ്റ് ചെയ്ത് ആഡംബര ജീവിതമാണ് ബഷീര്‍ നയിച്ചുവന്നത്.
മയക്കുമരുന്നിനും കഞ്ചാവിനും മദ്യത്തിനും അടിമയാണ് പ്രതി. 2008ല്‍ കോഴിക്കോട് ടൗണ്‍ പോലിസ്‌സ്‌റ്റേഷന്‍പരിധിയില്‍ നടന്ന കൊലപാതകകേസിലും ബഷീര്‍ പ്രതിയാണ്. കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
തെളിവെടുപ്പിന് ശേഷം കോടതി മുഖാന്തിരം പ്രതിയെ ജയിലില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it